ക്രിസ്‌ ഗെയിലിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഷെയ്‌ന്‍ വാട്‌സന്‍ രംഗത്ത്

single-img
8 January 2016

downloadവെസ്‌റ്റ് ഇന്‍ഡീസ്‌ താരം ക്രിസ്‌ ഗെയിലിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഷെയ്‌ന്‍ വാട്‌സന്‍. ഗെയില്‍ എല്ലാ അതിര്‍ത്തികളും ലംഘിച്ചതായി വാട്‌സന്‍ പറഞ്ഞു.ഗെയിലിന്റെ കളി കാണുന്നതിന്‌ ജനങ്ങള്‍ ഒഴുകിയെത്തുന്നു എന്നതില്‍ യാതൊരു സംശയവുമില്ലെന്നും എന്നാല്‍ ക്രിക്കറ്റിന്‌ പുറത്ത്‌ എപ്പോഴുമൊരു അതിര്‍ത്തിയുണ്ട്‌. മത്സരത്തിന്‌ അകത്തായാലും പുറത്തായാലും കാത്തുസൂക്ഷിക്കേണ്ട ഒരു ബഹുമാനമുണ്ട്‌-വാട്‌സന്‍ പറയുന്നു.