പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ആക്രമണത്തന്റെ സൂത്രധാരന്‍ കാണ്ഡഹാര്‍ വിമാനറാഞ്ചലിനെ തുടര്‍ന്ന് വാജ്‌പേയ് സര്‍ക്കാര്‍ വിട്ടയച്ച ഭീകരന്‍

single-img
8 January 2016

(FILES) In this file picture taken  on August 26, 2001 Chief of a religious party Jaish-e-Mohammad Maulana Masood Azhar (R), a militant released from an Indian jail in 1999 in exchange for Indian airliner hostages, addresses a meeting of Pakistan's religious and political parties in Islamabad against the UN monitors.  Pakistan has detained the founder of one of the main Islamic groups fighting Indian rule in Kashmir, a Pakistani minister said on December 9, 2008 as New Delhi demanded further action after the Mumbai attacks. Maulana Masood Azhar, head of the Jaish-e-Mohammed rebel group, is reported to be on a list of people that India last week asked Pakistan to extradite in the wake of the Mumbai siege. AFP PHOTO/ Saeed KHAN

പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ആക്രമണത്തന്റെ സൂത്രധാരന്‍ കാണ്ഡഹാര്‍ വിമാനറാഞ്ചലിനെ തുടര്‍ന്ന് വാജ്‌പേയ് സര്‍ക്കാര്‍ വിട്ടയച്ച ഭീകരന്‍. ആക്രമണത്തന്റെ സൂത്രധാരന്‍ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മൗലാന മസൂദ് അസ്ഹറിനെ 16 വര്‍ഷം മുന്‍പ് അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറിലേക്കു തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ 155 യാത്രക്കാരെ വിട്ടയയ്ക്കുന്നതിനു പകരമായി ഇന്ത്യ തടവില്‍നിന്നു മോചിപ്പിക്കുകയായിരുന്നു.

1999 ഡിസംബര്‍ 24നാണു കാഠ്മണ്ഡു വിമാനത്താവളത്തില്‍നിന്നു ഡല്‍ഹിയിലേക്കു പറന്നുയര്‍ന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐ.സി 814 വിമാനം പാക്ക് ഭീകരര്‍ തട്ടിയെടുത്തത്. മസൂദിനൊപ്പം അഹമ്മദ് ഉമര്‍ സയീദ് ഷെയ്ഖ്, മുസ്തഫ അഹമ്മദ് സാര്‍ഗര്‍ എന്നിവരെയും അന്ന് വാജ്‌പേയ് സര്‍ക്കാരിന് മോചിപ്പിക്കേണ്ടി വന്നു. അന്നത്തെ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ് ഇവരെ പ്രത്യേക വിമാനത്തില്‍ കാണ്ടഹാറില്‍ കൊണ്ടുപോയി റാഞ്ചികള്‍ക്കു കൈമാറിയാണ് യാത്രക്കാരെ മോചിപ്പിച്ചത്.

ജയ്‌ഷെ മുഹമ്മദ് എന്ന തീവ്രവാദ പ്രസ്ഥാനത്തിനു രൂപംനല്‍കിയ അസര്‍ 2001ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു. പാക്കിസ്ഥാന്‍ അസറിനെ അറസ്റ്റ് ചെയ്യുകയും സംഘടനയെ നിരോധിക്കുകയും ചെയ്തു. എന്നാല്‍, ലഹോര്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിനെത്തുടര്‍ന്ന് ഒരുവര്‍ഷത്തിനുശേഷം മോചിതനാകുകയായിരുന്നു.

ഭീകരാക്രമണത്തിന് ജയ്‌ഷെ മുഹമ്മദും ലഷ്‌കറെ തയിബയെ സഹായിച്ചതായി തെളിഞ്ഞതോടെ 2008ല്‍ മുംബൈ പാക്കിസ്ഥാനില്‍ അസ്ഹറിനെ വീട്ടുതടങ്കലിലാക്കിയിരുന്നു. എന്നാല്‍ ഇയാളെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന്‍ അംഗീകരിച്ചില്ല. മാത്രമല്ല കുറച്ചു ദിവസങ്ങള്‍ക്കു ശേഷം വീട്ടുതടങ്കലില്‍നിന്നു പാകിസ്ഥാന്‍ അസറിനെ ാേചിപ്പിക്കുകയും ചെയ്തു.