ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് ജാമ്യമില്ലാ വാറണ്ട്

single-img
8 January 2016

Dhoni

ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക്, മഹാവിഷ്ണുവായി ബിസിനസ് ടുഡെ മാസികയുടെ കവര്‍ ചിത്രത്തിനു പോസ്് ചെയ്ത കുറ്റത്തിന് ജാമ്യമില്ലാ വാറന്റ്. അന്ധ്യയിലെ അനന്തപുരി കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. അടുത്തമാസം 25ന് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം.

ബിസിനസ് ടുഡെ മാസികയുടെ കവര്‍ചിത്രത്തില്‍ 2013 ഏപ്രില്‍ ലക്കമാണ് മഹാവിഷ്ണുവായി ധോണി പ്രത്യക്ഷപ്പെട്ടത്. വലിയ ഇടപാടുകളുടെ ദൈവം എന്ന തലക്കെട്ടിലാണ് ധോണി മഹാവിഷ്ണുവായി പ്രത്യക്ഷപ്പെട്ടത്. ചെരുപ്പ് ഉള്‍പ്പെടെ വിവിധ ഉത്പന്നങ്ങളുമായാണ് ധോണി വിഷ്ണുവായി വന്നതെന്നും ഇത് മതവികാരം വ്രണപ്പെടുത്തുന്ന നടപടിയാണെന്നും ആരോപിച്ചാണ് ശിവസേന ഹിന്ദുസ്ഥാന്‍ എന്ന സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായ രജീന്ദര്‍ സിങ് രാജ കോടതിയെ സമീപിച്ചത്.

കര്‍ണാടക ഹൈക്കോടതി നേരത്തെ ഇതേ പരാതി ധോണിക്ക് താക്കീത് നല്‍കിയിരുന്നു. സെലിബ്രിറ്റികള്‍ പണത്തിനായി ഉത്തരവാദിത്തമില്ലാതെ പരസ്യങ്ങള്‍ ഒപ്പുവെയ്ക്കുന്നത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ഒരു സെലിബ്രിറ്റിയായ ധോണി ഇതെല്ലാം അറിഞ്ഞിരിക്കണമെന്നുമാണ് ഹര്‍ജി തള്ളിക്കൊണ്ട് കര്‍ണാടക ഹൈക്കോടതി പറഞ്ഞത്.