ഇനിമുതല്‍ സ്‌കൂള്‍ കാന്റീനുകളിലും സമീപമുള്ള ഭക്ഷണശാലകളിലും ന്യൂഡില്‍സും ബര്‍ഗറും കോളയുമൊക്കെ ഉള്‍പ്പെടുന്ന കൃത്രിമ- സങ്കര ഭക്ഷണങ്ങള്‍ വില്‍ക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം

single-img
8 January 2016

whole-fast-food-text

ഇനിമുതല്‍ സ്‌കൂള്‍ കാന്റീനുകളിലും സമീപമുള്ള ഭക്ഷണശാലകളിലും ന്യൂഡില്‍സും ബര്‍ഗറും കോളയുമൊക്കെ ഉള്‍പ്പെടുന്ന കൃത്രിമ- സങ്കര ഭക്ഷണങ്ങള്‍ വില്‍ക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി. സി.ബി.എസ്.ഇയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ന്യൂഡില്‍സ്, ബര്‍ഗര്‍, പീറ്റ്‌സ, ചോക്ലേറ്റുകള്‍, മിഠായി, ഉപ്പേരികള്‍, കോളകള്‍ തുടങ്ങിയ ജങ്ക് ഫുഡ് വിഭവങ്ങള്‍ സ്‌കൂള്‍ കന്റീനുകളില്‍ നല്‍കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും സിബിഎസ്ഇ അഫിലിയേഷനുള്ള എല്ലാ സ്‌കൂളുകള്‍ക്കുമാണു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കന്റീനില്‍ മാത്രമല്ല സ്‌കൂളിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ പോലും ഇവ ലഭ്യമല്ലെന്ന് ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന യാതൊരുവിധ ഭക്ഷണ വിഭവങ.ങളും വില്‍പ്പനയ്ക്ക് പാടില്ലെന്നും ഈ നിര്‍ദ്ദേശങ്ങള്‍ സി.ബി.എസ്.ഇ അഫിലിയേഷനുള്ള എല്ലാ സ്‌കൂളുകളും കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ പറഞ്ഞു.