പാക് ഗസല്‍ ഗായകന്‍ ഗുലാം അലി ജനുവരി 12ന് കൊല്‍ക്കത്തയില്‍ ഗസല്‍ അവതരിപ്പിക്കും

single-img
6 January 2016

Ghulam_Aliശിവസേന ഭീഷണിയെ തുടര്‍ന്ന് മുംബൈയിലും ഡെല്‍ഹിയിലും പാടാനാകാതെ മടങ്ങേണ്ടി വന്ന പാക് ഗസല്‍ ഗായകന്‍ ഗുലാം അലിക്ക് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നല്‍കിയപ വാക്ക് പാലിച്ചു. വരുന്ന ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ ഗുലാം അലി പാടുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.

കൊല്‍ക്കത്തയില്‍ പാര്‍ക്ക് സര്‍ക്കസ് മൈതാനത്ത് 12 ന് ഗുലാം അലിയും അദ്ദേഹത്തിന്റെ പുത്രനും സംഗീത പരിപാടി അവതരിപ്പിക്കുമെന്ന് തൃണമൂല്‍ എംപി ഡെറക് ഒബ്രെയിന്‍ പറഞ്ഞു.

ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് ഗുലാം അലിയുടെ മുംബൈയിലെ പരിപാടി റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഗുലാം അലിയെ കോല്‍ക്കത്തയില്‍ പരിപാടിക്ക് ക്ഷണിക്കുമെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചത്.