ടെന്‍ നെറ്റ്‌വര്‍ക്കിന്റെ വനിതാ റിപ്പോര്‍ട്ടറെ മത്സരശേഷം മദ്യപിക്കാന്‍ ക്ഷണിച്ച ക്രിസ്‌ഗെയിലിനെതിരെ പ്രതിഷേധം ശക്തമാകുന്നു

single-img
5 January 2016

gayleമെല്‍ബണ്‍: ടെന്‍ നെറ്റ്‌വര്‍ക്കിന്റെ വനിതാ റിപ്പോര്‍ട്ടര്‍ മെല്‍ മെക്‌ലാഫ്‌ലിനെ മത്സരശേഷം മദ്യപിക്കാന്‍ ക്ഷണിച്ച ക്രിസ്‌ഗെയിലിനെതിരെ  പ്രതിഷേധം ഉയരുന്നു.   ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗിനിടെ നടന്ന  ടെലിവിഷന്‍ അഭിമുഖത്തിനിടെ നാക്കിന് ലൈസന്‍സ് പോയതാണ് ഗെയ്‌ലിനെ വെട്ടിലാക്കിയത്.  മത്സരത്തില്‍ 15 പന്തില്‍ നിന്ന് 41 റണ്‍ അടിച്ച ഗെയ്‌ലിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ പോയതായിരുന്നു മക്‌ലാഫിന്‍.

നിങ്ങളുമായി ഒരു ഇന്റര്‍വ്യൂ വേണമായിരുന്നു, അതിനാലാണ് ഇവിടെ വന്നത്. നിങ്ങളുടെ കണ്ണുകള്‍ ആദ്യമായി നേരിട്ട് കാണാന്‍ സാധിച്ചു, വളരെ നല്ലത്’ എന്നാണ് ഗെയ്ല്‍ പറഞ്ഞത്. ഈ മല്‍സരം ജയിക്കുമെന്നും അതിനുശേഷം ഒരുമിച്ച് മദ്യപിക്കാമെന്നും, നാണിക്കേണ്ട  എന്നും ഗെയ്ല്‍ പറഞ്ഞിരുന്നു.

തുടര്‍ന്ന് കളിയില്‍ പറ്റിയ പരുക്കിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ‘ പരുക്കില്‍ നിന്ന് പൂര്‍ണ്ണ മോചിതനാകാന്‍ ശ്രമിക്കുകയാണ്. എന്നിട്ട് നിങ്ങളുടെ കണ്ണുകളില്‍ നോക്കി ഇരിക്കണം’ എന്നും പറഞ്ഞു.  സംഗതി മക്‌ലാഫിന് അത്ര പിടിച്ചില്ലെന്ന് കണ്ടതോടെ ക്ഷമാപണം നടത്തി വലിയ ചിരിയോടെ തടിയൂരുകയായരുന്നു ഗെയ്ല്‍. അതൊരു കുഞ്ഞു താശയായിരുന്നു എന്നാണ് ഗെയ്‌ലിന്റെ വിശദീകരണം.

സംഭവം പക്ഷേ, ലോകം മുഴുവന്‍ ലൈവായി തന്നെ കണ്ടു. രോഷാകുലരായ ക്രിക്കറ്റ് ആരാധകര്‍ ട്വിറ്ററില്‍ ശകാരം കൊണ്ട് ഗെയ്‌ലിനെ മൂടി. റെനഗേഡ്‌സ് ഗെയ്‌ലിന് പതിനാരം ഡോളര്‍ പിഴയിടുകയും ചെയ്തു.കൂടാതെ ബിഗ്ബാഷ് ലീഗ് മേധാവി ആന്തണി എവെറാര്‍ഡ് സംഭവത്തെ അപലപിച്ചു. ഗെയ്‌ലിനെതിരെ നടപടി ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും എവെറാര്‍ഡ് പറഞ്ഞു.