കൊച്ചി മെട്രോ കോച്ചുകള്‍ ശനിയാഴ്ച കൈമാറും

single-img
1 January 2016

197_Para_Delhi Metro - Exteriorകൊച്ചി  മെട്രോ കോച്ചുകള്‍ ശനിയാഴ്ച കൈമാറും. ഇന്ത്യയില്‍ ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും ആധുനികമായതാണ് കൊച്ചി മെട്രോ കോച്ചുകൾ .ഇവയുടെ നിര്‍മാണം കഴിഞ്ഞ മാര്‍ച്ച് 21 നാണ് ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയില്‍ തുടങ്ങിയത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോം ഇന്ത്യയില്‍ കോച്ച് നിര്‍മാണം തുടങ്ങിയത്. 22 മീറ്റര്‍ നീളമാണ് കൊച്ചി മെട്രോയുടെ ഒരു കോച്ചിനുള്ളത്. വീതി രണ്ടര മീറ്റര്‍ വരും. രണ്ട് മീറ്റര്‍ ഉയരമുണ്ടാകും.ഒരു ട്രെയിനിന് ആവശ്യമായ മൂന്ന് കോച്ചുകളാണ് ആദ്യഘട്ടത്തില്‍ കൊണ്ടുവരുന്നത്. ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയില്‍ ജനവരി രണ്ടിന് രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവാണ് കോച്ചുകള്‍ കേരളത്തിന് കൈമാറുന്നത്.