നെറ്റ് സമത്വത്തെ പിന്തുണച്ച് മോസില്ല

single-img
31 December 2015

Mozilla-response-letterനെറ്റ് സമത്വമാണ് ഇന്റര്‍നെറ്റിന്റെ വിജയത്തിനു പിന്നിലെ മുഖ്യകാരണമെന്ന് മോസില്ല. നെറ്റ് സമത്വവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ട്രായിക്ക് കമ്പനി സമര്‍പ്പിച്ച അഭിപ്രായത്തിലാണ് ഇങ്ങനെ പറയുന്നത്.

ലോകത്തിന്റെ സാമ്പത്തികവും സാമൂഹികപരവുമായ വികസനങ്ങളില്‍ ഇന്റര്‍നെറ്റ് വഹിച്ചു വരുന്ന വലിയ പങ്ക്, പുതിയ ആളുകളിലേക്ക് എത്തിച്ചേരാനെന്ന പേരില്‍ കാവല്‍ക്കാരെ വയ്ക്കുന്നതോടെ മങ്ങുമെന്ന്, ഫയര്‍ഫോക്‌സ് ബ്രൗസറിന്റെ ചുമതലക്കാരായ മോസില്ല കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഫെയ്‌സ്ബുക്കിന്റെ ‘ഫ്രീ ബേസിക്‌സ്’  പോലെയുള്ള പ്ലാറ്റ്‌ഫോമുകള്‍, നെറ്റ് സമത്വത്തിന് ഭീഷണിയാകുന്നു എന്ന പരാതി വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് അഭിപ്രായ ശേഖരണവുമായി ട്രായ് രംഗത്തുവന്നത്.