‘ഡെബിയന്‍ ലിനക്‌സിന്റെ സ്ഥാപകന്‍ ഇയാന്‍ മര്‍ഡോക് അന്തരിച്ചു

single-img
31 December 2015

iyan‘ഡെബിയന്‍ ലിനക്‌സിന്റെ സ്ഥാപകന്‍ ഇയാന്‍ മര്‍ഡോക് (42) അന്തരിച്ചു. ഇയാന്‍ ജോലിനോക്കിയിരുന്ന ‘ഡോക്കര്‍’ കമ്പനിയുടെ സിഇഒ ബെന്‍ ഗോലബ് ബ്ലോഗ് പോസ്റ്റിലൂടെയാണ് മരണവാര്‍ത്ത പുറംലോകത്തെ അറിയിച്ചത്.  സ്വതന്ത്ര സോഫ്റ്റ്‌വേര്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്ക് പ്രധാന പങ്കുവഹിച്ച ആളായിരുന്നു  ഇയാന്‍.

താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നതായി ഇയാന്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. പിന്നീട് പോലീസുമായി ചില്ലറ കശപിശ ഉണ്ടാവുകയം അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. അതിന് ശേഷമാണ് അദ്ദേഹം മരിച്ച വിവരം പുറത്തുവരുന്നത്. എങ്ങനെയാണ് മരിച്ചതെന്ന് അറിവായിട്ടില്ല.

1973ല്‍ ജര്‍മനിയില്‍ ജനിച്ച അദ്ദേഹം, 1993ലാണ് ഡെബിയന്‍ ലിനക്‌സിന് രൂപംനല്‍കുന്നത്. തന്റെ ഭാര്യയായിരുന്ന ഡെബോറ ലിന്നിന്റെയും തന്റെയും പേരുകള്‍ കൂട്ടിച്ചേര്‍ത്താണ് താന്‍ രൂപംനല്‍കിയ ലിനക്‌സ് ഡിസ്ട്രിബ്യൂഷന് ‘ഡെബിയന്‍’ എന്ന് ഇയാന്‍ പേര് നല്‍കിയത്.  2007ല്‍ ഇരുവരും വേര്‍പിരിഞ്ഞു.