സുപ്രീം കോടതി നിരോധിച്ച ജെല്ലിക്കെട്ടിന് അനുമതി നല്‍കാന്‍ കേന്ദ്രം ഒരുങ്ങുന്നു

single-img
29 December 2015

201401301434190201401301434196_l

മൃഗ സംരക്ഷണ പ്രവര്‍ത്തകരുടെ ഹര്‍ജിയെ തുടര്‍ന്നു കഴിഞ്ഞ കൊല്ലം സുപ്രീം കോടതി നിരോധിച്ച ജെല്ലിക്കെട്ടിന് അനുമതി നല്‍കാന്‍ കേന്ദ്രം ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് ജെല്ലിക്കെട്ട് നടത്തുന്നതിനുള്ള അനുമതി ഉടനുണ്ടാകുമെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നിയമ പ്രശ്‌നം ഒഴിവാക്കി ജെല്ലിക്കെട്ട് നടത്തുന്നതിനുള്ള മാര്‍ഗം കണ്ടെത്തിയിട്ടുണ്ടെന്നും ജെല്ലിക്കെട്ടിനൊപ്പം മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലെ കാളയോട്ട മല്‍സരങ്ങള്‍ തുടങ്ങിയ പരമ്പരാഗത ഉല്‍സവങ്ങള്‍ നടത്താന്‍ അനുമതി നല്‍കുന്നതിനു നടപടിയെടുക്കുമെന്നും ഇതു സംബന്ധിച്ച പ്രഖ്യാപനം ജനുവരി ഒന്നിനുണ്ടാകുമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു.

എന്നാല്‍ ഇതു സംബന്ധിച്ചു കൂടുതല്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു നിയമ പ്രശ്‌നത്തെ മറികടക്കാനാണു ശ്രമമെന്നാണു സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ഇതു സംബന്ധിച്ചു പരിസ്ഥിതി മന്ത്രാലയം അധികൃതര്‍ നിമയവകുപ്പുമായി ചര്‍ച്ച നടത്തുകയും ശചയ്തിരുന്നു.

തമിഴ്‌നാട്ടില്‍ ജനുവരിയില്‍ പൊങ്കലിനോടനുബന്ധിച്ചാണു ജെല്ലിക്കെട്ട് നടത്തുക. പക്ഷേ നിരോധനത്തെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം ഈ ആചാരം മുടങ്ങിയിരുന്നു. ഇത്തവണ ജെല്ലിക്കെട്ടിന് അനുമതി ആവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളടക്കം രംഗത്തുവന്നിട്ടുണ്ട്.