രാജമല ഇക്കോ ടൂറിസത്തിന്റെ ബസ് ടിക്കറ്റ് ഇനി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം

single-img
28 December 2015

Explore-wild-Munnar-2

രാജമല ഇക്കോ ടൂറിസം പദ്ധതിയിലെ ഇരവികുളം നാഷണല്‍ പാര്‍ക്കിലേക്കുള്ള ബസ് ടിക്കറ്റ് ഇനി മുതല്‍ ഓണ്‍ലൈനിലും ബുക്ക് ചെയ്യാം. സഞ്ചാരികളുടെ സൗകര്യത്തിനായാണ് ഈ സംവിധാനം ചെയ്തിരിക്കുന്നത്. ഇതിനായി www.munnarwildlife.org യില്‍ പ്രവേശിച്ച് ഇരവികുളം ക്ലിക്ക് ചെയ്താല്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ ലഭിക്കും.

ടിക്കറ്റ് ബുക്ക് ചെയ്താല്‍ സമയം, തീയതി എന്നിവ മറുപടിയായി ലഭിക്കുകയും ചെയ്യും. എന്നാല്‍ പാര്‍ക്കില്‍ വരുമ്പോള്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും കരുതിയിരിക്കണമെന്നും എല്ലാ ദിവസത്തെയും ടിക്കറ്റ് ഒരുദിവസം മുമ്പ് മാത്രമെ ലഭിക്കൂവെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇരവികുളം നാഷണല്‍ പാര്‍ക്ക് അടിച്ചിടുന്നതിനാല്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ഉണ്ടായിരിക്കില്ല. പദ്ധതി എസ്ബിടിയുമായി ചേര്‍ന്നാണു നടപ്പിലാക്കിയിരിക്കുന്നത്.