അമ്മ തെരഞ്ഞെടുപ്പില്‍ ജയിച്ചതിന്റെ പ്രതികാരമായി എതിരാളികള്‍ കൂട്ടമാനഭംഗത്തിനിരയാക്കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

single-img
28 December 2015

rape-representational-pti-l

അമ്മ തെരഞ്ഞെടുപ്പില്‍ ജയിച്ചതിന്റെ പ്രതികാരമായി എതിരാളികള്‍ കൂട്ടമാനഭംഗത്തിനിരയാക്കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ മിര്‍സാപുര്‍ ജില്ലയിലാണു പതിനൊന്ന് വയസ്സുകാരി പീഡനത്തിനിരയായത്. കേസുമായി ബന്ധപ്പെട്ടു രണ്്ടുപേര്‍ അറസ്റ്റിലായി.

അമ്മ തെരെഞ്ഞടുപ്പില്‍ ജയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണു പെണ്‍കുട്ടി കൂട്ട മാനഭംഗത്തിനിരയായത്. പെണ്‍കുട്ടി മാത്രം വീട്ടിലുണ്്ടായിരുന്ന സമയത്ത് അമ്മയുടെ രാഷ്ട്രീയ എതിരാളികളായ രണ്്ടുപേര്‍ ചേര്‍ന്ന് തൊട്ടടുത്ത പാടത്തേക്കു വലിച്ചിഴച്ചുകൊണ്്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് വിസമ്മതിച്ചതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

മാനഭംഗം ജീവനൊടുക്കിയതിനു പിന്നിലെ ഒരു കാരണം മാത്രമാണെന്നാണു പോലീസ് നിലപാട്. പെണ്‍കുട്ടി ജീവനൊടുക്കിയതിനുശേഷം മാത്രമാണ് ആരോപണവിധേയരെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് തയാറായതെന്നും നാട്ടുകാര്‍ പറഞ്ഞു.