ഐ സി സിയുടെ പുതിയ പട്ടികയില്‍ അഫ്ഗാനിസ്താന്‍ മികച്ച ടീമുകളുടെ ആദ്യ പത്തില്‍ ഇടം നേടി

single-img
27 December 2015

downloadഅന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ പട്ടികയില്‍ അഫ്ഗാനിസ്താന്‍ മികച്ച ടീമുകളുടെ ആദ്യ പത്തില്‍ ഇടം പിടിച്ചു. പന്ത്രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അഫ്ഗാനിസ്താന്‍ ശനിയാഴ്ച്ച സിംബാംബ്‌വേയെ തോല്‍പിച്ച് ആണ് 10-ആം സ്ഥാനം നേടിയത് . 21 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്നും 1005 പോയന്റുകളാണ് അഫ്ഗാന്‍ നേടിയത്. ഇതോടെ സിംബാബ്‌വേ 12ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.