വി.എസ്. അച്യുതാനന്ദനു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പ്രായം തടസ്സമല്ലെന്ന് കോടിയേരി

single-img
26 December 2015

18tvcgn03_VS_Re_19_1242346f

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വി.എസ് മത്സരിക്കുമെന്ന് സൂചന നല്‍കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പ്രായം തടസ്സമല്ലെന്നും ഇക്കാര്യത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാടാണ് തനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വിഎസും പിണറായിയും മല്‍സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണെന്നും കോടിയേരി പറഞ്ഞു. നവകേരള മാര്‍ച്ച് താന്‍ നയിക്കാത്തത് സംഘടനാ പ്രവര്‍ത്തനത്തില്‍ പൂര്‍ണമായി ശ്രദ്ധകേന്ദ്രീകരിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

ജാഥയില്‍ പങ്കെടുത്താല്‍ സംഘടനാ പ്രവര്‍ത്തനം സാധിക്കാതെവരും. പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറിയായിരിക്കെ ജാഥ നയിച്ചപ്പോള്‍ ഈ പോരായ്മ ഉണ്ടായെന്നും കോടിയേരി പറഞ്ഞു.