ബീപ് ഗാന വിവാദത്തില്‍ പെട്ട ചിമ്പുവിനെ പിടിയ്ക്കാന്‍ പ്രത്യേക പോലീസ് സംഘം; കുടുക്കിയതാണെന്ന് അമ്മ

single-img
26 December 2015

Simbu_18804rs

ചെന്നൈ: ബീപ് ഗാന വിവാദത്തില്‍ പെട്ട ചലച്ചിത്ര താരം ചിലമ്പരശനെ (ചിമ്പു) കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അമ്മ ഉഷ രാജേന്ദര്‍. തങ്ങള്‍ തമിഴ്‌നാട് വിടുമെന്ന ഭീഷണിയുമായി ചിമ്പുവിന്റെ കുടുംബ രംഗത്തെത്തി. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ഉഷ സംസാരിച്ചത്.

തന്റെ മകനെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.വീട്ടില്‍ തങ്ങളുടെ സ്വകാര്യത നഷ്ടപ്പെട്ടുകഴിഞ്ഞു എന്ന് ഉഷ പറയുന്നു. പോലീസും മാധ്യമങ്ങളും വീടിനെ വളഞ്ഞിരിയ്ക്കുകയാണ്. തങ്ങളെ വളര്‍ത്തി വലുതാക്കിയത് തമിഴ്‌നാട് ആണ്. അക്കാര്യത്തില്‍ നന്ദിയുണ്ട്. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെ സമാധാനത്തോടെ കഴിയാന്‍ സാധിയ്ക്കില്ലെന്നാണ് ഉഷ പറയുന്നത്. കര്‍ണാടകത്തിലേയ്‌ക്കോ കേരളത്തിലേയ്‌ക്കോ പോകേണ്ടിവരുമെന്നും ഉഷ പറഞ്ഞു.

നടന്‍ ചിമ്പുവിനും സംഗീത സംവിധായകന്‍ അനിരുദ്ധിനും എതിരെ ചെന്നൈയിലും കോയമ്പത്തൂരിലും ആയി 11 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി ചിമ്പു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ചിമ്പുവിനെ പിടികൂടാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.