താന്‍ ചെയ്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തെളിവ് നല്‍കാന്‍ അമിത് ഷായോട് ആവശ്യപ്പെട്ട് സസ്‌പെന്‍ഡ് ചെയ്ത എംപി കീര്‍ത്തി ആസാദ്

single-img
26 December 2015

amit-shah-kirti-azad_0

താന്‍ ചെയ്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തെളിവ് നല്‍കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായോട് ആവശ്യപ്പെട്ട് സസ്‌പെന്‍ഡ് ചെയ്ത എംപി കീര്‍ത്തി ആസാദ്. കത്തിലൂടെയാണ് അദ്ദേഹം തന്റെ ആവശ്യം അറിയിച്ചത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനാണ് കീര്‍ത്തിയെ ബിജെപി സസ്‌പെന്‍ഡ് ചെയ്തത്.

താന്‍ ഇപ്പോഴും പാര്‍ട്ടിയോട് കൂറുള്ള വ്യക്തിയാണെന്നും തനിക്ക് നല്‍കിയ സസ്‌പെന്‍ഷന്‍ കത്തില്‍ എവിടെയും ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട കാര്യം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്താണ് ഞാന്‍ പാര്‍ട്ടിക്കെതിരായി ചെയ്തതെന്ന് വ്യക്തമാക്കിയാല്‍ താങ്കള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാമെന്നും ബിജെപി ഈ വിഷയത്തില്‍ എന്തെങ്കിലും ചെയ്യുമെന്ന് കരുതുന്നില്ലെന്നും കീര്‍ത്തി പറഞ്ഞു.

താന്‍ ഇപ്പോഴും പാര്‍ട്ടിക്കെതിരെയോ പാര്‍ട്ടി ഭരണഘടനയ്‌ക്കെതിരെയോ താല്‍പര്യങ്ങള്‍ക്കെതിരെയോ എന്തെങ്കിലും ചെയ്‌തെന്ന് കരുതുന്നില്ലെന്നും കീര്‍ത്തി ആസാദ് കത്തില്‍ സൂചിപ്പിക്കുന്നു. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് അരുണ്‍ ജയ്റ്റ്‌ലിക്കെതിരെ രൂക്ഷമായ ആരോപണമാണ് ബിജെപി എംപി കൂടിയായ കീര്‍ത്തി ആസാദ് ഉന്നയിച്ചത്.