അച്ഛന്‍ ചായ വിറ്റിരുന്ന കോടതിയില്‍ മകള്‍ ജഡ്ജി

single-img
26 December 2015

sruthyചണ്ടീഗര്‍: പഞ്ചാബിലെ നകോദര്‍ പട്ടണത്തിലെ കോടതി വളപ്പില്‍ ചായ വിറ്റ് ജീവിച്ചിരുന്നപ്പോള്‍ സുരീന്ദര്‍ കുമാര്‍ ഒരിക്കല്‍ പോലും ചിന്തിച്ച് കാണില്ല തന്റെ മകള്‍ അതേ കോടതിയിലെ ജഡ്ജിയാകുമെന്ന്. സുരീന്ദര്‍ കുമാറിന്റെ ഇരുപത്തിമൂന്നുകാരിയായ മകള്‍ ശ്രുതിയാണ് ഈ അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുന്നത്.

പഞ്ചാബ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ (ജുഡീഷ്യല്‍) ആദ്യ ശ്രമത്തില്‍ തന്നെ ജയം നേടിയാണ് ശ്രുതി ന്യായാധിപ ആയിരിക്കുന്നത്. എസ്.സി വിഭാഗത്തില്‍ ഒന്നാമതാണ് ശ്രുതി. തങ്ങള്‍ക്ക് സ്വപ്നം പോലും കാണാന്‍ കഴിയാത്ത ഉയരമാണ് തങ്ങളുടെ മകള്‍ നേടിയതെന്ന് സുരീന്ദര്‍ പറഞ്ഞു.

നിയമവുമായി ബന്ധപ്പെട്ട ജോലി കരസ്ഥമാക്കണമെന്നായിരുന്നു ശ്രുതിയുടെ ആഗ്രഹം. ഗുരു നാനാക് സര്‍വകലാശാലയിലെ പഠനത്തിന് ശേഷം പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് ശ്രുതി നിയമത്തില്‍ ബിരുദ്ദം നേടി.
ഈ നേട്ടം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണെന്ന് ശ്രുതി അഭിപ്രായപ്പെട്ടു. ശ്രുതിയുടെ നേട്ടത്തെ രാജ്യസഭാ അംഗവും ബി.ജെ.പി ഉപാദ്ധ്യക്ഷനുമായ അവിനാഷ് റായ് ഖന്ന പഞ്ചാബിന്റെ അഭിമാനം എന്ന് വിശേഷിപ്പിച്ചു.