വിമാനത്താവളത്തില്‍ ആളുമാറി അറസ്റ്റുചെയ്ത റാന്നി സ്വദേശിനിക്ക് രണ്ടു ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി

single-img
24 December 2015

Madras-HCചെന്നൈ വിമാനത്താവള ഇമിഗ്രേഷന്‍ അധികൃതര്‍ ആളുമാറി അറസ്റ്റു ചെയ്ത റാന്നി സ്വദേശിനിക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ താന്‍ നേരിട്ട ദുരിതങ്ങള്‍ക്ക് പണം നഷ്ടപരിഹാരമായി വാങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവര്‍ അറിയിച്ചതിനെ തുടര്‍ന്ന് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടു.

അറസ്റ്റ് ചെയ്തത് ഫോട്ടോയിലെ സാമ്യം കൊണ്ടാണ് തെറ്റിദ്ധരിക്കപ്പെട്ടതെന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വാദിച്ചെങ്കിലും കോടതി അത് നിരാകരിച്ചു. ഫോട്ടോയില്‍ സാമ്യം തോന്നുന്നില്ലെന്നും രേഖകള്‍ പരിശോധിക്കുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തിയെന്നും കോടതി കണ്ടെത്തി.

ചെന്നൈ വിമാനത്താവള ഇമിഗ്രേഷന്‍ വിഭാഗവും തമിഴ്‌നാട് സര്‍ക്കാരും ഓരോ ലക്ഷം രൂപ വീതമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. ബ്രിട്ടീഷ് ഇന്‍ഷുറന്‍സ് കമ്പനിലെ കബളിപ്പിച്ചു പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ഇന്റര്‍പോള്‍ തിരയുന്ന പുനലൂര്‍ സ്വദേശിനി സാറാ വില്യംസ് എന്ന് കരുതിയാണ് 2014 ഒക്‌ടോബര്‍ 29നു റാന്നി സ്വദേശിനി സാറ തോമസിനെ ഇമിഗ്രേഷന്‍ വിഭാഗം അറസ്റ്റു ചെയ്തത്.