ബാലനീതി ബില്‍ പാസ്സായതിന് പിന്നാലെ ഇരുപത്തിയൊന്നുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ 16 വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

single-img
23 December 2015

 

Cabinet-to-take40152ബാലനീതി ബില്‍ പാസ്സായതിന് പിന്നാലെ ഇരുപത്തിയൊന്നുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ 16 വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. ചെന്നൈയിലാണ് സംഭവം.

നഗരത്തില്‍ നിന്നും നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയുള്ള മധുരന്‍തങ്കം പ്രദേശത്ത് ഭര്‍തൃമതിയായ യുവതി പശുവിനെ മേയ്ക്കാനായി പോയപ്പോഴാണ് അക്രമികള്‍ പീഡനത്തിനിരയാക്കിയത്. ഇവരെ മൂന്നംഗ സംഘം പിന്തുടരുകയും കൂടെ ചെല്ലാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എതിര്‍ത്ത യുവതിയെ പ്രതികള്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചോണ്ട് പോവുകയും മൂവരും ചേര്‍ന്ന് മാനഭംംപ്പെടുത്തുകയുമായിരുന്നു.

പീഡനത്തിന് ശേഷം പ്രതികള്‍ യുവതിയെ പ്രദേശത്തെ തടാകത്തിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ യുവതി ഭര്‍ത്താവിനോടും മാതാപിതാക്കളോടും യുവതി സംഭവം വിവരിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

നാഗരാജ്(26), കമല്‍(25) എന്നിവരും ഒരു പതിനാറ് വയസ്സുകാരനുമാണ് പോലീസ്പിടിയിലായത്. നാഗരാജും കമലും പ്രദേശത്ത് ദിവസ വേതനത്തില്‍ ജോലി ചെയ്യുന്നവരാണെന്് പോലീസ് പറഞ്ഞു.