വ്യദ്ധയായി ഐശ്വര്യ റായി; അമ്പരന്ന് ആരാധകർ

single-img
19 December 2015

Aiswarya

ബോളിവുഡ് സുന്ദരി ഐശ്വര്യ റായി എത്തുമെന്നറിഞ്ഞ ആരാധകർ താരത്തിനായി കാത്തുനിൽക്കുകയായിരുന്നു. ഒടുവിൽ ആഷിന്റെ കാറെത്തി. ഡോർ തുറന്ന് ഐശ്വര്യ ഇറങ്ങിയപ്പോൾ ആരാധകരെല്ലാം ഞെട്ടി. ഞെട്ടാൻ കാരണമുണ്ട്; ഒരു വൃദ്ധയുടെ ഗെറ്റപ്പിലായിരുന്നു താരം. തങ്ങളുടെ മനം കവർന്ന സുന്ദരി ഐശ്വര്യ റായ് ഇത്ര പെട്ടെന്ന് വൃദ്ധയായൊ എന്ന് ആരാധകർ സംശയിച്ചിട്ടുണ്ടാകാം.

പിന്നീടാണ് സംഗതി പിടികിട്ടിയത്. തന്റെ ഏറ്റവും പുതിയ ചിത്രത്തിൽ ഒരു വൃദ്ധയുടെ വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. ഭീകരവാദിയെന്ന്മുദ്രകുത്തപ്പെട്ട് പാകിസ്താനിൽ തടവിൽ കഴിയുകയും പിന്നീട് തടവുകാരുടെ ക്രൂരമർദനത്തിനിരയായി മരിക്കുകയും ചെയ്ത ഇന്ത്യക്കാരനായ സർബ്ജിത്സിങിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിലാണ് ഐശ്വര്യയുടെ ഈ വ്യത്യസ്തമായ റോൾ. ചിത്രത്തിൽ സർബ്ജിത് സിങിന്റെ സഹോദരി ദൽബിർകൗറിന്റെ വേഷമാണ് ഐശ്വര്യ ചെയ്യുന്നത്. ഒമുങ് കുമാർ ആണ് സംവിധാനം.

‘സർബ്ജിത്’ എന്ന ചിത്രം തനിക്കൊരു വെല്ലുവിളിയാണെന്നും ഏറെ നാളത്തെ നിരീക്ഷണങ്ങൾക്ക് ശേഷമാണ് ഈ വേഷത്തിലേക്ക് താനെത്തിയതെന്നുംഐശ്വര്യ പറയുന്നു.

രൺദീപ് ഹൂഡയാണ് സർബ്ജിത്തിന്റെ വേഷത്തിലെത്തുന്നത്. റിച്ച ഛദ്ദ, ദർശൻ കുമാർ എന്നിവരാണ് മറ്റ്  പ്രധാനതാരങ്ങൾ. ചിത്രം അടുത്തവർഷംമെയ് 20ന് തിയറ്ററുകളിലെത്തും.