പീഡനക്കേസ് കെട്ടിചമച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചു; യുവതിക്ക് എതിരെ നടപടിക്ക് കോടതി ഉത്തരവ്

single-img
19 December 2015

court

ന്യൂഡല്‍ഹി: കെട്ടിചമച്ച പീഡനക്കേസ് കോടതിയിയ്ക്ക് മുമ്പാകെ ഹാജരാക്കി തെറ്റിദ്ധരിപ്പിച്ച യുവതിക്ക് എതിരെ നടപടിക്ക് ദില്ലി കോടതി ഉത്തരവ്. രണ്ട് യുവാക്കള്‍ക്കെതിരെ യുവതി നല്‍കിയ പരാധി വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് യുവതിയ്‌ക്കെതിരെ നടപടിക്ക് കോടതി ഉത്തരവിട്ടത്.

വ്യാജ പീഡനക്കേസ് ഫയല്‍ ചെയ്ത് പുരുഷന്മാരെ മനപ്പൂര്‍വ്വം ശിക്ഷാ നടപടികയ്ക്ക് വിധേയരാക്കുന്നത് ഗുരുതരമായി കുറ്റമാണെന്നും തെറ്റായ പരാതികള്‍ നല്‍കി നിരപരാധികളെ കോടതി കയറ്റുന്ന രീതി കഴിഞ്ഞ കുറച്ച് നാളുകളായി വര്‍ധിച്ചതായും ദില്ലി കോടതി നിരീക്ഷിച്ചു.

കോടതിയോടും നിയമത്തോടും തട്ടിപ്പുകാര്‍ക്ക് ഭയമില്ലാത്തതാണ് ഇതിന് കാരണമെന്നും. ഇത്തരം കുറ്റക്കാര്‍ക്ക് എതിരെ കര്‍ശനമായ നടപടി സ്വകരിക്കുന്നതിനുള്ള സമയം അതിക്രമിച്ചതായും ജസ്റ്റിസ് വീരേന്ദ്ര ഭട്ട് പറഞ്ഞു.

പീഡനത്തെ കുറിച്ചുള്ള പരാതി വ്യാജമെങ്കിലും കേസിന്റെ വിധി വരുന്നതുവരെ പ്രതി ജയിലിലാണ് കഴിയേണ്ടിവരുക. തെറ്റായ പരാതികളില്‍ നിരപരാധികള്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുന്നു. ഈ സാഹചര്യത്തില്‍ ആരോപണ വിധേയന്‍ അനുഭവിക്കേണ്ടിവരുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ ചിന്തിക്കാവുന്നതിലും അപ്പുറത്താണ്. അതുകൊണ്ടുതന്നെ നിരപരാധികള്‍ക്ക് എതിരെ വ്യാജ പരാതികള്‍ നല്‍കുന്നത് ഗുരുതരമായ കുറ്റമാണെന്നും കോടതി വിലയിരുത്തി.