രക്തദാനം ഇനി ‘മാനുഷം’ മൊബൈൽ ആപ്പിലൂടെ

single-img
16 December 2015

PAGE 1 D Y F I THIRUVANANDAPURAM GILLA COMMITTI SANGADIPPICHA RAKTHA DHANA  MOBILE APLICATION C P I M SAMSTHANA SECRETERY KODIYERI BALAKRISHNAN UDGADANAM CHEYYUNNU

തിരുവനന്തപുരം: സാങ്കേതികവിദ്യ മനുഷ്യസേവനത്തിന് വഴിയൊരുക്കുകയെന്ന ലക്ഷ്യത്തോടെ രക്തദാനത്തിന് മൊബൈൽ ആപ്ളിക്കേഷൻതയ്യാറാക്കിയിരിക്കുന്നു. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ‘മാനുഷം’ എന്ന മൊബൈൽ ആപ്ളിക്കേഷനിലൂടെ ഈ സംരംഭംആവിഷ്കരിച്ചത്.

ഡിവൈഎഫ്ഐ അംഗം ശ്രീജേഷാണ് ആപ്ളിക്കേഷൻ നിർമിച്ചിരിക്കുന്നത്.

മൾട്ടിമീഡിയ മൊബൈൽ ഫോൺ ഉപയോക്താക്കളായ സാധാരണക്കാർക്കുപോലും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ആപ്. ഗൂഗിൾപ്ളേ സ്റ്റോറിൽ “dyfi manusham” എന്ന് ടൈപ് ചെയ്ത് ആപ് ഡൌണ്‍ലോഡ് ചെയ്യാം. ആപ്ളിക്കേഷന്റെ ഹോംപേജിലെ നിർദേശങ്ങൾക്ക് അനുസരിച്ച്ആവശ്യമുള്ള രക്തഗ്രൂപ്പുകാരെ ഓൺലൈനായും ഓഫ്ലൈനായും നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

രക്തദാതാക്കളുടെ പേര്, സ്ഥലം, രക്തഗ്രൂപ്പ്, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങളും ആപിലുണ്ട്.

ഏത് സമയത്തും രക്തം ദാനംചെയ്യാൻ സന്നദ്ധരായ 10,000 ഡിവൈഎഫ്ഐ പ്രവർത്തകർ ആദ്യഘട്ടമെന്നോണം മാനുഷത്തിൽ അംഗങ്ങളായി. 25,000അംഗങ്ങളെ ഉൾപ്പെടുത്താനാണ് ഡിവൈഎഫ്ഐയുടെ ലക്ഷ്യം.

പാളയം വിജെടി ഹാളിൽ നടന്ന ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് മാനുഷം മൊബൈൽ ആപ്ഉദ്ഘാടനംചെയ്തത്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി ബിജു അധ്യക്ഷനായി. മാതൃഭൂമി ഇലക്ട്രോണിക്സ് വിഭാഗം മാനേജിങ് ഡയറക്ടർ എം വിശ്രേയാംസ്കുമാർ എംഎൽഎ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ,ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം ജി രാധാകൃഷ്ണൻ, മലയാള മനോരമ ചാനൽ ബ്യൂറോ ചീഫ് രാജീവ് ദേവരാജ്, മാധ്യമം ബ്യൂറോ ചീഫ് ജോൺ പി തോമസ്,സ്വാമി സന്ദീപാനന്ദഗിരി, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. മോഹൻദാസ് എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഐ സാജുസ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം എ എ റഷീദ് നന്ദിയും പറഞ്ഞു.