സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അപകടകാരിയായ നായ്ക്കളെ കൊല്ലുന്ന നടപടി ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് തിരുവനന്തപുരം നഗരസഭ സെക്രട്ടറിക്ക് മേനകാഗാന്ധിയുടെ കര്‍ശന നിര്‍ദ്ദേശം

single-img
15 December 2015

Menaka Gandi

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അപകടകാരിയായ നായ്ക്കളെ കൊല്ലുന്ന നടപടി ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് തിരുവനന്തപുരം നഗരസഭ സെക്രട്ടറിക്ക് കേന്ദ്രമന്ത്രി മേനകാഗാന്ധിയുടെ കര്‍ശന നിര്‍ദ്ദേശം. കഴിഞ്ഞ ശനിയാഴ്ചയാണ് കേന്ദമന്ത്രി കോര്‍പറേഷന്‍ സെക്രട്ടറിയെ ഫോണിലൂടെ വിളിച്ച് നിര്‍മദ്ദശം നല്‍കിയത്. നിങ്ങള്‍ നായ്ക്കളെ പിടികൂടി കൊല്ലുന്നതായി താനറിഞ്ഞെന്നും ഒട്ടേറെ പരാതികള്‍ ഇതു സംബന്ധിച്ചു വന്നിട്ടുണ്ടെന്നും മേനകാഗാന്ധി ഫോണിലൂടെ സൂചിപ്പിച്ചു. അതിനാല്‍ പട്ടിപിടിത്തം ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും നിര്‍ദ്ദേശം നല്‍കി.

എന്നാല്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം അപകടകാരികളായ നായ്ക്കളെയാണു കൊല്ലുന്നതെന്നു സെരകട്ടറി അറിയിച്ചെങ്കിലും അതും പാടില്ലെന്നു മേനകാ ഗാന്ധി പറഞ്ഞു. നായ്ക്കളെ പിടികൂടാന്‍ പോകുന്ന വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഏതു സ്ഥലത്തുനിന്നാണ് നായയെ പിടികൂടുന്നത്, അവിടത്തെ അറിയപ്പെടുന്ന സ്ഥാപനത്തിലോ സമീപ വീട്ടിലോ രേഖാമൂലം അറിയിക്കണമെന്നും മേനകാഗാന്ധി ാവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ചൊവ്വാഴ്ച വീണ്ടും വിളിക്കുമെന്നും മേനകാ ഗാന്ധി അറിയിച്ചതായി സെക്രട്ടറി പറഞ്ഞു.

മന്ത്രിയുടെ ഈ നിര്‍ദേശപ്രകാരമായിരിക്കും ഇനിമുതല്‍ തെരുവുനായ്ക്കളെ പിടികൂടുകയെന്നും നഗരസഭ സെക്രട്ടറി ഇന്‍ ചാര്‍ജ് എം. നിസാറുദ്ദീന്‍ പറഞ്ഞു. തെരുവുനായ്ക്കള്‍ അപകടകാരികളാകുന്നു എന്നു പറഞ്ഞ് ദൈനംദിനം അന്‍പതിലധികം ഫോണ്‍വിളികളാണ് തനിക്കു വരുന്നതെന്നു ചുമതല വഹിക്കുന്ന ഡോ. ബിജുലാല്‍ പറഞ്ഞു. മേനകാ ഗാന്ധിയുടെ നിര്‍ദേശം വന്നതായി സെക്രട്ടറി അറിയിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച തെരുവുനായ്ക്കളെ പിടികൂടുന്ന ജോലി നടന്നില്ലെന്നും അദ്ദേഹം അറിയിച്ചു. ദിവസവും 15 നായ്ക്കളെയെങ്കിലും പിടികൂടി വന്ധ്യംകരണം നടത്താറുണ്ടായിരുന്നു. മേയറുമായി സംസാരിച്ച ശേഷം നടപടി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.