ഐഫോൺ 5എസിന് പകുതിയോളം വില കുറച്ച് ആപ്പിൾ: 24,999 രൂപ മുതൽ ലഭ്യം

single-img
15 December 2015

Apple-iPhone-5-Review-07മുംബൈ: ഐഫോൺ 5എസിന്റെ വില പകുതിയോളം വെട്ടിക്കുറച്ച് ആപ്പിൾ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് 5എസിന്റെ വിലയിൽ കമ്പനി കുറവ് വരുത്തുന്നത്. ഇതോടെ സപ്തംബറിൽ ഉണ്ടായിരുന്നതിനേക്കാൾ പകുതിയോളമായിരിക്കുകയാണ് വില. സപ്തംബറിൽ 44,500 രൂപ വിലയുണ്ടായിരുന്ന ഐഫോൺ 5എസിന്  ഇപ്പോൾ 24,999 രൂപമുതലാണ്  വില വരുന്നത്. പുതിയ മോഡലുകൾ വരുമ്പോൾ പഴയവയുടെ വില കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്. ദസറയോടനുബന്ധിച്ച് ഒക്ടോബറിലും ദീപാവലി ഓഫറിന്റെ ഭാഗമായി നവംബറിലുമാണ് ഇതിനുമുമ്പ് വിലകുറച്ചത്.