12.5 കോടിക്ക് ധോണിയെ പൂണെയും റെയ്‌നയെ രാജ്‌കോട്ടും സ്വന്തമാക്കി

single-img
15 December 2015

Dhoniമുംബൈ: പൂണെയുടെ ഐപിഎല്‍ ടീം മഹേന്ദ്ര സിങ് ധോണിയെ സ്വന്തമാക്കി. 12.5 കോടി രൂപയ്ക്കാണ് പൂണെ ധോനിയെ സ്വന്തമാക്കിയത്. ധോണിയുടെ സഹതാരം  സുരേഷ് റെയ്‌നയെ ഇതേ തുകക്ക്  രാജ്‌കോട്ട് ടീം സ്വന്തമാക്കി. ധോണിയെ  കൂടാതെ അജിന്‍ക്യ രഹാനെ, രവിചന്ദ്ര അശ്വിന്‍, ഡൂപ്ലസി, സ്റ്റീവ് സ്മിത്ത് എന്നിവരെ പൂണെ സ്വന്തമാക്കിയത്.  രവീന്ദ്ര ജഡേജ, ബ്രണ്ടന്‍ മക്കല്ലം, ജെയിംസ് ഫോക്‌നര്‍, ഡ്വയ്ന്‍ ബ്രാവോ, എന്നിവരെ രാജ്‌കോട്ടില്‍ ചേരും.

ആദ്യ റൗണ്ടില്‍ സ്വന്തമാക്കുന്ന താരങ്ങള്‍ക്ക് 12.5 കോടിയും രണ്ടാം റൗണ്ടില്‍ 9.5 കോടി രൂപയും മൂന്ന് നാല് അഞ്ച് റൗണ്ടുകളില്‍ യഥാക്രമം 7.5 കോടി, 5.5 കോടി, 4 കോടി എന്നിങ്ങനെയാണ് ലേല ക്രമം. രാജ്യാന്തര തലത്തില്‍ കളിക്കാന്‍ സാധിച്ചിട്ടില്ലാത്ത കളിക്കാരെ അവസാന റൗണ്ടിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതായത് 4 കോടി രൂപയുടെ ലേലത്തില്‍. അജിന്‍ക്യ രഹാനെക്ക് 9.5 കോടി രൂപയും അശ്വിന് 7.5 കോടി രൂപയും സ്റ്റീവ് സ്മിത്തിന് 5.5 കോടി രൂപയും ഡൂപ്ലസിക്ക് നാല് കോടിയുമാണ്  പൂണെ ചെലവാക്കുക.

ആദ്യ റൗണ്ടില്‍ 50 താരങ്ങളാണ് ലേലത്തിനുണ്ടായിരുന്നത്. ഇതില്‍ ഇരു ടീമുകളും അഞ്ചു വീതം താരങ്ങളെ സ്വന്തമാക്കി. ബാക്കിയുള്ള താരങ്ങളെ ഫിബ്രവരിയില്‍ നടക്കുന്ന ലേലത്തിലായിരിക്കും പരിഗണിക്കുക. ടീമുകള്‍ ഒഴിവാക്കുന്ന താരങ്ങളെ ലേലം വിളിച്ചെടുക്കാന്‍ ഡിസംബര്‍ 15 മുതല്‍ 31 വരെ ടീമുകള്‍ സമയം അനുവദിച്ചിട്ടുണ്ട്.  വിവാദങ്ങളെ തുടര്‍ന്ന് ലീഗില്‍ നിന്ന് ഒഴിവാക്കിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്ക് പകരമായാണ് പുതിയ ടീമുകളായ പൂണെയും രാജ്‌കോട്ടും എത്തിയിരിക്കുന്നത്.