അല്ലു എത്തി, വൃദ്ധയും രോഗിയുമായ തന്റെ ആരാധികയെ കാണാന്‍

single-img
15 December 2015

Allu Arjun

വാര്‍ദ്ധക്ക്യത്തിന്റെ അവശതകളും ഒപ്പം രോഗവും കൂടി പിടിമുറുക്കിയ ജീവിതത്തില്‍ അവര്‍ക്ക് ഒറ്റ ആഗ്രഹമേയുണ്ടായിരുന്നുള്ളു. തന്റെ ആരാധനാപാത്രമായ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജ്ജുനെ കാണുക. സാധ്യമാകുമോ എന്ന് ഉറപ്പില്ലാഞ്ഞിട്ടും ആഗ്രഹിച്ച ആരാധികയെ നേരിട്ടെത്തി കണ്ടാണ് അല്ലു ഒരു യഥാര്‍ത്ഥ ഹീറോയാണ് താനെന്ന് തെളിയിച്ചത്.

വിജയവാഡയില്‍ താമസിക്കുന്ന വൃദ്ധയും രോഗിയുമായ ഒരു ആരാധികയുടെ ആഗ്രഹമാണ് അല്ലു നേരിട്ടെത്തി സഫലമാക്കിയത്. പ്രായമാകുന്നതിനോടൊപ്പം അസുഖവും കൂടുതലായിരുന്ന ആരാധിക അല്ലുവിന്റെ ചിത്രങ്ങളാണ് സ്വന്തം മുറിയിലും സൂക്ഷിച്ചിരുന്നത്. തന്റെ ജീവിതാഭിലാഷമായി അല്ലുവിനെ ഒന്ന് നേരിട്ട് കാണണമെന്ന് അതിയായ ആഗ്രഹമായിരുന്നു ആ ആരാധികയ്ക്ക്.

ഇതറിഞ്ഞ അല്ലു കഴിഞ്ഞ ദിവസം തന്നെ അവരുടെ വീട്ടിലെത്തി. പ്രിയപ്പെട്ട ആരാധികക്കൊപ്പം ഒരുപാട് നേരം ചിലവഴിച്ച് അല്ലു മടങ്ങുകയും ചെയ്തു.