രാത്രികാലങ്ങളില്‍ ഷട്ടറുകള്‍ തുറന്നുവിടില്ലെന്ന കരാര്‍ ലംഘിച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്പില്‍വെയിലെ നാലുഷട്ടറുകള്‍ കഴിഞ്ഞദിവസം തമിഴ്‌നാട് ഉയര്‍ത്തി

single-img
14 December 2015

Mullaperiyar-Dam1[1]

കരാര്‍ ലംഘിച്ച് വീണ്ടും തമിഴ്‌നാട്. രാത്രികാലങ്ങളില്‍ ഷട്ടറുകള്‍ തുറന്നുവിടില്ലെന്ന കരാര്‍ ലംഘിച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്പില്‍വെയിലെ നാലുഷട്ടറുകള്‍ കഴിഞ്ഞദിവസം തമിഴ്‌നാട് ഉയര്‍ത്തി. അരയടി വീതമാണ് ഷട്ടറുകള്‍ തുറന്നതെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇടുക്കി ജില്ലാ കളക്റ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ് 141.74 അടിയാണെന്നും 142 അടിയോട് അടുത്തതിനാലാണ് ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളമൊഴുക്കി വിടുന്നതെന്നും കളക്ടര്‍ പറഞ്ഞു.

തമിഴ്‌നാട് 2100 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ടെങ്കിലും അവശേഷിക്കുന്ന ജലം അണക്കെട്ടില്‍ സംഭരിക്കപ്പെടുന്നതിനാല്‍ ജലനിരപ്പ് ഉയരുന്നുണ്ട്. നേരത്തെ ജലനിരപ്പ് ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ജില്ലാകളക്റ്ററെ അറിയിച്ചിരുന്നു. അതിനാലാണ് 142 അടി എത്തുന്നതിന് മുന്‍പായി തമിഴ്‌നാട് സ്പില്‍വെയിലെ ഷട്ടറുകള്‍ ഉയര്‍ത്തിയത്.

ഡാമിലെ ഷട്ടറുകള്‍ തുറക്കുന്നതിന് ആറുമണിക്കൂറുകള്‍ക്ക് മുന്‍പ് മുന്നറിയിപ്പ് നല്‍കണമെന്നുള്ള കാര്യം തമിഴ്‌നാട് പാലിച്ചിരുന്നില്ല. അതിന്‍രപകാരം ഷട്ടറുകള്‍ ഉയര്‍ത്തിയതിനാല്‍ തീരദേശങ്ങളില്‍ കഴിഞ്ഞാഴ്ച വെള്ളം പൊങ്ങിയിരുന്നു. വീണ്ടും മുന്നറിയിപ്പില്ലാതെ ഷട്ടര്‍ തുറന്ന സംഭവത്തെ തുടര്‍ന്ന് വണ്ടിപ്പെരിയാറില്‍ ജില്ലാ കളക്റ്ററുടെ അധ്യക്ഷതയില്‍ യോഗം ചേരും.