ഇന്ത്യയില്‍ അസഹിഷ്ണുതയില്ലെന്ന് പാക് ഗായകന്‍ അദ്‌നാന്‍ സമി

single-img
13 December 2015

Adnan-Sami-2013

ഇന്ത്യയില്‍ അസഹിഷ്ണുതയില്ലെന്ന് പാകിസ്താന്‍ ഗായകന്‍ അദ്‌നാന്‍ സമി. ഇവിടെ അസഹിഷ്ണുതയുണ്ടെങ്കില്‍ താന്‍ ഇന്ത്യന്‍ പൗരത്വത്തിനായി ആവശ്യപ്പെടുമോ എന്നും സമി ചോദിച്ചു. തന്റെ ഇന്ത്യന്‍ പൗരത്വം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തികള്‍ക്കാണ് വാക്കുകളേക്കാള്‍ ശക്തിയെന്ന് താന്‍ കരുതുന്നതായും സമി പറഞ്ഞു. പാകിസ്താന്‍ ഗായകന്‍ ഗുലാം അലിക്ക് ഇന്ത്യയില്‍ പാടാന്‍ അവസരം നിഷേധിച്ചതിനെക്കുറിച്ചും സമി പ്രതികരിച്ചു. ഗുലാം അലി തീര്‍ച്ചയായും ഇന്ത്യയില്‍ പാടണമായിരുന്നു.
എല്ലാവരും തങ്ങളുടെ പ്രകടനം നടത്തേണ്ടതുശണ്ടന്നും സംഗീതത്തിന് ഒരു മതത്തിന്റെയും നിറം നല്‍കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

പാടുന്ന ആളുടെ ജാതിയോ രാജ്യമോ പാട്ട് ആസ്വദിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ നോക്കരുതെന്നും സമി പറഞ്ഞു.