25000 രൂപ സ്വന്തം പോക്കറ്റില്‍ നിന്നും ചെലവാക്കി സ്വന്തം വാര്‍ഡിലെ തെരുവുവിളക്കുകള്‍ മാറ്റിസ്ഥാപിച്ച് ഒരു പഞ്ചായത്തംഗം

single-img
13 December 2015

Strrt Light

സ്വന്തം ചെലവില്‍ തെരുവുവിളക്കുകള്‍ മാറ്റി സ്ഥാപിച്ച് ഒരു പഞ്ചായത്തംഗം. നന്നമ്പ്ര പഞ്ചായത്തിലെ നാലാം വാര്‍ഡ് ഉള്‍പ്പെടുന്ന ചെറുമുക്ക് പ്രദേശത്തെ അന്‍പതോളം തെരുവുവിളക്കുകളാണ് സ്വന്തം കയ്യില്‍ നിന്നും കാശ്മുടക്കി നന്നാക്കിയത്.

നാലാം വാര്‍ഡംഗം കെ.വി ഹസീന സഫ്‌വാനാണ് ഈ മാതൃകാ വാര്‍ഡുമെമ്പര്‍. തെരുവുവിളക്കുകള്‍ പ്രകാശിക്കാത്തതിനെ സംബന്ധിച്ച് നാലാം വാര്‍ഡിലെ വോട്ടര്‍മാര്‍ പഞ്ചായത്ത് പ്രതിനിധി ഹസീന സഫ്‌വാനോട് പരാതി പറഞ്ഞിരുന്നു. ഇരുപതിനായിരം രൂപ ചെലവിട്ടാണ് ഹസീന തന്റെ ജനങ്ങളുടെ ആവശ്യം സാധിച്ചു നല്‍കിയത്.