അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ എരുമേലി മുസ്‌ലിം ജമാഅത്തിന്റെ സ്‌നേഹ സദ്യ കഴിക്കാന്‍ ആയിരങ്ങളെത്തി

single-img
11 December 2015

Ambala jama

മതമൈത്രിയുടേയും സാഹോദര്യത്തിന്റേയും ആ പതിവ് ഇപ്പോഴും തെറ്റിയില്ല. മതമൈത്രിയുടെ കാരയത്തില്‍ മലയാളികള്‍ എന്നും മുന്നിലാണെന്ന സമന്ദശവുമായി അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ എരുമേലി മുസ്‌ലിം ജമാഅത്തിന്റെ സ്‌നേഹ സദ്യ കഴിക്കാന്‍ ആയിരങ്ങളെത്തി. അയ്യപ്പന്‍ – വാവര്‍ സൗഹൃദത്തിന്റെ സ്മരണയായി വര്‍ഷങ്ങളായി നടക്കുന്ന ഈ അന്നദാനം ഇപ്രാവശയവും പതിവില്‍ നിന്നും ഭംഗിയായി നടന്നു.

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ എരുമേലി മുസ്‌ലിം ജമാഅത്താണ് അന്നദാനം നടത്തിയത്. എരുമേലി പേട്ടതുള്ളല്‍ ആരംഭിച്ച കാലം മുതല്‍ തുടങ്ങിയ എരുമേലി മുസ്‌ലിം ജമാഅത്തും അമ്പലപ്പുഴ ക്ഷേത്രവും തമ്മിലുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കുന്ന ബന്ധമാണ് ഈ സദ്യ. പേട്ടതുള്ളല്‍ തുടങ്ങിയത് എന്നാണെന്ന് ആര്‍ക്കും കൃത്യമായ അറിവില്ലെങ്കിലും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എപ്പോഴോ തുടങ്ങിയ പേട്ടതുള്ളല്‍ ആചാരം മുസ്‌ലിംകളുടെ സ്വീകരണം ഏറ്റുവാങ്ങിയാണ് എന്നും അമ്പലപ്പുഴ സംഘം കൊണ്ടാടുന്നത്.

അതിനൊപ്പമാണ് അമ്പലപ്പുഴ ക്ഷേത്രത്തില്‍ എരുമേലി മുസ്‌ലിം ജമാഅത്ത് നടത്താറുള്ള അന്നദാനത്തിന്റേയും സ്ഥാനം. രാജ്യത്തിനും ലോകത്തിനും തന്നെ മാതൃകയായ ഈ മൈത്രി പരസ്പര സ്‌നേഹം പകര്‍ന്ന് ഊട്ടിയുറപ്പിച്ചാണ് അവര്‍ കൊണ്ടാടാറുള്ളതും. സദ്യ നടത്താന്‍ അമ്പലപ്പുഴയിലെത്തിയ ജമാഅത്ത് ഭാരവാഹികളെ പുഷ്പങ്ങള്‍ വാരിവിതറിയാണ് ക്ഷേത്രഭാരവാഹികള്‍ സ്വീകരിച്ചത്.

അമ്പലപ്പുഴ പേട്ടതുള്ളല്‍ സംഘം സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍നായര്‍, ചന്ദ്രന്‍നായര്‍, മോഹനന്‍പിള്ള എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ജമാഅത്ത് പ്രസിഡന്റ് പി.എ. ഇര്‍ഷാദ്, സെക്രട്ടറി സി.യു. അബ്ദുള്‍കരീം എന്നിവരടങ്ങുന്ന സംഘമാണ് അമ്പലപ്പുഴയിലെത്തിയത്.