രഹസ്യമായി എന്റെ ചിത്രങ്ങള്‍ കാണുകയും പരസ്യമായി എന്നെ തള്ളിപ്പറയുകയും ചെയ്യുന്നവരാണ് മലയാളികളെന്ന് ഷക്കീല

single-img
9 December 2015

Shakkeela

രഹസ്യമായി എന്റെ ചിത്രങ്ങള്‍ കാണുകയും പരസ്യമായി എന്നെ തള്ളിപ്പറയുകയും ചെയ്യുന്നവരാണ് മലയാളികളെന്ന് ഷക്കീല. മലയാളമാണ് തന്നെ ഏറ്റവും കൂടുതല്‍ അംഗികരിച്ചതെന്ന് പറയുമ്പോഴും ആ കേരളത്തില്‍ നിന്നും ഒരു പൊതുവേദിയില്‍ പോലും തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലന്നും ഷക്കീല പറയുന്നു. ഇതിന് കാരണം മലയാളികളുടെ തന്റെടക്കുറവും നിലപാടുകള്‍ പരസ്യപ്പെടുത്താനുള്ള ഭയവുമാണെന്നും അവര്‍ പറഞ്ഞു.

തനിക്ക് മുമ്പും ശേഷവും തന്നെക്കാള്‍ ശരീരം പ്രദര്‍ശിപ്പിക്കുന്നവര്‍ മലയാള സിനിമയിലുണ്ടായിരുന്നു. എന്നാല്‍ സെക്‌സ് ബോംബ് എന്ന വിശേഷണം തനിക്കു മാത്രമാണ് കിട്ടിയതെന്നും അതിനുള്ള കാരണം എന്താണെന്നും മനസിലാകുന്നില്ലന്നും ഷക്കീല പറഞ്ഞു. മലയാളികള്‍ക്ക് പരസ്യമായി എന്നെ അംഗികരിക്കാന്‍ ഭയമാണ്. മനസില്‍ ആഗ്രഹങ്ങള്‍ മൂടിവയ്ക്കുകയും പുറത്ത് സദാചാരം പ്രസംഗിക്കുകയുമാണ് മലയാളികള്‍ ചെയ്യുന്നതെന്നും ഷക്കീല പറഞ്ഞു.

അഞ്ച് വര്‍ഷം മുമ്പ് ഒരു ഭിന്നലിംഗക്ക കാരിയായ കുട്ടിയെ ഷക്കീല ദത്തെടുത്തിരുന്നു. അതിന് ശേഷം ഭിന്നലിംഗത്തില്‍ പെട്ട ഒരാള്‍ ഷക്കീലായെ ദത്തെടുക്കാന്‍ തയാറായി വന്നു. ഇപ്പോള്‍ ഇവരാണ് തന്റെ അമ്മയെന്നും ഷക്കീല പറയുന്നു. അമ്മയുടെയും മകളുടെയും ഒപ്പം സന്തോഷകരമായ ജീവിതം നയിച്ചുവരിയാണെന്നും ശരീരം പ്രദര്‍ശിപ്പിക്കാനായി ഇനി സിനിമയിലേയ്ക്കില്ലന്നും ഷക്കീല ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.