ബിലീവേഴ്‌സ് ചര്‍ച്ച് തലവനായ ബിഷപ്പ് കെപി യോഹന്നാന് എതിരെ ഗുരുതര ആരോപണങ്ങളുമായി വിശ്വാസി

single-img
9 December 2015

kpyohannan

ബിലീവേഴ്‌സ് ചര്‍ച്ച് തലവനായ ബിഷപ്പ് കെപി യോഹന്നാന് എതിരെ ഗുരുതര ആരോപണങ്ങളുമായി വിശ്വാസി. മതപരിവര്‍ത്തനമടക്കമുള്ള കാര്യങ്ങളില്‍ വിരുദ്ധ നിലപാട് സ്വീകരിച്ചതിനേത്തുടര്‍ന്ന് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി കാട്ടി ബിലീവേഴ്‌സ് ചര്‍ച്ചിന്റെയും ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെയും ആദ്യകാല ഡയറക്ടറും മാനേജിംഗ് ട്രസ്റ്റിയുമായ ജോയിക്കുട്ടി ചാക്കോയുടെ മകന്‍ സമരിറ്റന്‍ സോളമനാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്.

ബിഷപ്പ് കെപി യോഹന്നാനും കൂട്ടരും തന്നെ മോശക്കാരനായി ചിത്രീകരിക്കുകയും തനിയ്ക്ക് ലഭിച്ചുകൊണ്ടിരുന്ന സുവിശേഷ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന തന്റെ വിദേശ ഫണ്ടുകള്‍ തട്ടിയെടുക്കുകയും ചെയ്‌തെന്നാണ് പരാതി. ബിഷപ്പിന്റെ തട്ടിപ്പുകളെക്കുറിച്ച് പുസ്തകമെഴുതിയതിന് ഗുണ്ടകളെ അയച്ച് ബംഗലൂരുവിലെ വീട് തകര്‍ക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തതുവെന്നും മസാളമന്‍ പറയുന്നു.

പാസ്റ്റര്‍മാര്‍ക്ക് ഗ്രേഡ് അടിസ്ഥാനത്തിലാണ് അന്യമതത്ഥരെ സഭയിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നതിന് കെപി യോഹന്നാന്‍ ശമ്പളം കൊടുക്കുന്നതെന്നും സോളമന്‍ ആരോപിക്കുന്നു. ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടും ഇതുവരെ നടപടികളൊന്നുമുണ്ടായില്ലെന്നും സോളമന്‍ ആരോപിക്കുന്നു.