ഉസ്മാനിയ സര്‍വകലാശാലയില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നവര്‍ക്ക് മറുപടിയുമായി പോര്‍ക്ക് ഫെസ്റ്റിവല്‍

single-img
4 December 2015

Osmania-University-2

ഉസ്മാനിയ സര്‍വകലാശാലയില്‍ ബീഫ് നിരോധനത്തെ എതിര്‍ക്കുന്നവര്‍ക്ക് മറുപടിയുമായി പോര്‍ക്ക് ഫെസ്റ്റിവല്‍. പത്തിനു ബീഫ് ഫെസ്റ്റിവല്‍ നടത്തുമെന്ന് നേരത്തെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പ്രഖ്യാപിച്ചിരുന്നതിനു പിന്നാശല യാണ് ഇതിനു ബദലായി പോര്‍ക്ക് ഫെസ്റ്റിവല്‍ നടത്തുമെന്നാണ് എതിര്‍സംഘം അറിയിച്ചിരിക്കുന്നത്.

പോഷകസമൃദ്ധമാണ് ഇന്ത്യയിലെ പന്നിയിറച്ചിയെന്നും ഇന്ത്യയില്‍ പന്നിയെ വളര്‍ത്തി വളരെയേറെ ആളുകള്‍ ഉപജീവനം നടത്തുന്നുണെ്ടന്നും പോര്‍ക്ക് അനുകൂലവിദ്യാര്‍ഥി സംഘടന പറയുന്നു. സോളങ്കി ശ്രീനിവാസന്‍ എന്ന വിദ്യാര്‍ത്ഥിയാണ് പോര്‍ക്ക് അനുകൂല വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ്.