യു.എ.ഇയുടെ 44ാം ദേശീയ ദിനത്തില്‍ ജാസി ഗിഫ്റ്റ് ഒരുക്കിയ 44 ഭാഷകള്‍ ഉൾപ്പെടുന്ന ഗാനം

single-img
2 December 2015

uaeദുബായ്: യു.എ.ഇയുടെ 44മത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വൈവിധ്യം വിളിച്ചോതുന്ന ഗാനം പുറത്തിറങ്ങി. 44 ഭാഷകളിലെ വരികളിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒരു ഗാനത്തിൽ ഉൾപ്പെടുന്ന ഭാഷകളുടെ എണ്ണത്തിൽ ലോക റെക്കോഡാണ് ഇത്. നിലവിൽ 25 ഭാഷകൾ ഉൾപ്പെടുന്ന ഗാനത്തിനാണ് ഗിന്നസ് ബുക്ക് റെക്കോഡുള്ളത്. യു.എ.ഇയിൽ താമസിക്കുന്ന വിവിധ രാജ്യക്കാരേയും വ്യത്യസ്ത സാംസ്കാരിക പൈതൃകം പേറുന്നവരേയും ഒന്നിപ്പിക്കുന്നതാണ് ഗാനം. ഡിസംബര് രണ്ടിനാണ് യു.എ.ഇയുടെ ദേശീയ ദിനം.

എല്ലാവരും യുഎഇക്കാർ എന്ന അര്‍ത്ഥം വരുന്ന കുല്ലൂന എമറാത്ത് എന്ന് പേരിട്ടിട്ടുള്ള ഗാനത്തിന് പിന്നില് മലയാളിയായ സതീഷ് എരിയാളത്താണ്.   പ്രമുഖ ദക്ഷിണേന്ത്യൻ സംഗീത സംവിധായകനായ ജാസി ഗിഫ്റ്റാണ് സംഗീത സംവിധാനം.  രാജീവ് നായരാണ് വരികള്‍ എഴുതിയത്.

[mom_video type=”youtube” id=”Ir8voCqO6M4″]