മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായി കേന്ദ്രത്തെ സമീപിക്കുമെന്ന്‌ മുഖ്യമന്ത്രി

single-img
2 December 2015

umman chandiതിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനായി കേന്ദ്രത്തെ സമീപിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യൂതാനന്ദന്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തമിഴ്‌നാടിന്‌ വെള്ളം കേരളത്തിന്‌ സുരക്ഷ എന്ന ലക്ഷ്യത്തില്‍ പുതിയ ഡാമെന്ന നിലപാടില്‍ തന്നെയാണ്‌ കേരളം നില്‍ക്കുന്നതെന്ന്‌ മുഖ്യമന്ത്രി മറുപടിയില്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മന്ത്രിമാര്‍ ഇടപെടുന്നില്ലെന്നും മുഖ്യമന്ത്രിയും ജല വിഭവവകുപ്പ്‌ മന്ത്രിയും ഒന്നും ചെയ്യുന്നില്ലെന്നും വിഎസ്‌ ആരോപിച്ചു. ഹര്‍ത്താല്‍ ബില്‍ സംബന്ധിച്ച കാര്യത്തില്‍ മന്ത്രി ഷിബു ബേബിജോണിനോട്‌ രാജിവെയ്‌ക്കാന്‍ തയ്യാറുണ്ടോയെന്ന്‌ കെ ബാലന്‍ വെല്ലുവിളിച്ചു. ബേബിജോണിന്‌ കളങ്കം വരുത്താതിരിക്കലാണ്‌ തന്റെ ലക്ഷ്യമെന്നായിരുന്നു ഷിബുബേബിജോണിന്റെ മറുപടി. തൊഴിലാളികളെ വിചാരണ കൂടാതെ ജയിലില്‍ ഇടുന്നതുള്‍പ്പെടെയുള്ള ദ്രോഹനടപടികളുണ്ടാകുമെന്ന്‌ ഹര്‍ത്താല്‍ നിരോധന ബില്‍ വിഷയത്തില്‍ കെ ബാലന്‍ വ്യക്‌തമാക്കി.

തുടര്‍ച്ചയായി മൂന്നാംദിവസവും കെ ബാബുവിന്റെ രാജി ആവശ്യപ്പെട്ട്‌ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.  കഴിഞ്ഞ മൂന്ന്‌ ദിവസവും സഭയില്‍ ഹാജരാകാതിരുന്ന ധനമന്ത്രി കെ എം മാണി   ഡെപ്യൂട്ടി സ്‌പീക്കര്‍ തെരഞ്ഞെടുപ്പിന്റെ സാഹചര്യം മുന്‍ നിര്‍ത്തി സഭയിലെത്തി.