വിദേശയാത്രകള്‍ക്കിടക്ക് സ്വന്തം വസ്ത്രം കഴുകാനെങ്കിലും മോദി ഇന്ത്യയിലേക്ക് വരണമെന്ന്‍ തേജസ്വി യാദവ്

single-img
1 December 2015

thejaswiപാട്‌ന: വിദേശയാത്രകള്‍ക്കിടക്ക് സ്വന്തം വസ്ത്രം കഴുകാനെങ്കിലും മോദി ഇന്ത്യയിലേക്ക് തിരിച്ചുവരണമെന്ന്‍ ബീഹാര്‍ ഉപമുഖ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്റെ മകനുമായി തേജസ്വി യാദവ്.  പ്രധാനമന്ത്രിയുടെ ഇടക്കിടെയുള്ള വിദേശസന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് തേജസ്വി രംഗത്ത് വന്നത്.

മോദിയുടെ വിദേശസന്ദര്‍ശനങ്ങള്‍ക്ക് വലിയ ജനസ്വീകാര്യയൊന്നും ലഭിക്കുന്നില്ല. വിദേശയാത്രകള്‍ക്കിടക്ക് സ്വന്തം വസ്ത്രം കഴുകാനെങ്കിലും മോദി ഇന്ത്യയിലേക്ക് തിരിച്ചുവരണം.

രാജ്യത്തെ വികസനത്തെക്കുറിച്ച് ചിന്തിക്കാന്‍ മോദിക്ക് സമയമില്ല. പ്രധാനമന്ത്രി ഒന്നും ചെയ്യുന്നില്ലെങ്കിലും, ജനങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പുതുതായി അധികാരത്തിലേറിയ ബീഹാര്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.