ഐഫോണ്‍ 8ന് സാംസങ്ങിന്‍റെ പ്രത്യേക ഒഎല്‍ഇഡി ഡിസ്‌പ്ലേ ആപ്പിള്‍ ഉപയോഗിച്ചേക്കും

single-img
29 November 2015

Apple_gray_logoസാന്‍ഫ്രാന്‍സിസ്‌കൊ: ആപ്പിളിന്റെ പുതിയ മോഡലില്‍ ഐഫോണ്‍ 8ന്റെ ഡിസ്‌പ്ലെക്കായി മുഖ്യ എതിരാളികളായ സാംസങ്ങില്‍ നിന്നും സഹായം സ്വീകരിച്ചേക്കുമെന്ന്‌ റിപ്പോര്‍ട്ട്‌.   ഇത്‌ സംബന്ധിച്ച്‌ ഇരു കമ്പനികളും ചര്‍ച്ച ആരംഭിച്ചു.

സാംസങ്ങിന്‍റെ പ്രത്യേക ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ്‌ ഐഫോണില്‍ ഉപയോഗിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതെന്ന്‌ ഫോര്‍ബ്‌സ് റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഇപ്പോള്‍ ആപ്പിള്‍ ഐഫോണ്‍ 7ന്റെ അണിയറ പ്രവര്‍ത്തനങ്ങളിലാണ്‌ ആപ്പിള്‍.

ഈ ഫോണില്‍ ഒഎല്‍ഇഡി ഡിസ്‌പ്ലേ പരീക്ഷിക്കാന്‍ നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും സാംസങ്ങുമായി ധാരണയില്‍ എത്താന്‍ ആപ്പിളിന്‌ സാധിച്ചില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. തുടര്‍ന്ന്‌ ആപ്പിളിന്റെ ഐഫോണ്‍ 8ല്‍ സാംസങ്ങുമായി സഹകരിച്ച്‌ ഒഎല്‍ഇഡി സ്‌ക്രീന്‍ എത്തുമെന്നാണ്‌ വിവരം.