ഒരു ഇ-മെയില്‍ സന്ദേശം അയയ്‌ക്കുമ്പോള്‍ അന്തരീക്ഷത്തില്‍ എത്തുന്നത് നാല്‌ ഗ്രാം കാര്‍ബണ്‍ ഡയോക്‌സൈഡ്

single-img
29 November 2015

emailവാഷിങ്‌ടണ്‍: ഒരു ഇ-മെയില്‍ അയച്ചാല്‍ പ്രകൃതിയില്‍ എന്തു സംഭവിക്കുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ചിന്തിക്കണം. ഒരു ഇ-മെയില്‍ സന്ദേശം അയയ്‌ക്കുമ്പോള്‍ നാല്‌ ഗ്രാം കാര്‍ബണ്‍ ഡയോക്‌സൈഡാണു അന്തരീക്ഷത്തിലെത്തുമെന്ന കണക്കുകളുമായി   മക്‌കഫേയാണു രംഗത്തു വന്നിരിക്കുന്നത്. 65 ഇ- മെയിലുകള്‍ അയയ്‌ക്കുന്നത്‌ ഒരു കാര്‍ ഒരു കിലോമീറ്റര്‍ സഞ്ചരിക്കുമ്പോള്‍ പുറത്തുവരുന്ന കാര്‍ബണ്‍ മാലിന്യങ്ങള്‍ക്കു തുല്യമാണ്‌. കമ്പ്യൂട്ടറുകള്‍, സെര്‍വറുകള്‍, റൗട്ടറുകള്‍ എന്നിവ പ്രവര്‍ത്തനത്തിനായി വൈദ്യുതി ഉല്‍പാദിപ്പിക്കപ്പെടുമ്പോഴാണു കാര്‍ബണ്‍ ഡയോക്‌സൈഡ്‌ പുറത്തുവിടുന്നത്‌.

സ്‌പാമുകള്‍ വായിച്ചില്ലെങ്കില്‍ പോലും 0.3 ഗ്രാം കാര്‍ബണ്‍ ഡയോക്‌സൈഡ്‌ അന്തരീക്ഷത്തിലെത്താന്‍ കാരണമാണ്‌. ഒരു വര്‍ഷം ഇന്റര്‍നെറ്റിലെത്തുന്ന സ്‌പാമുകള്‍ 31 ലക്ഷം കാറുകള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിനു തുല്യമെണെന്ന് കണക്കുകളില്‍ പറയുന്നു.

ഗൂഗിളില്‍ ഒരു സേര്‍ച്ച്‌ നടത്തുമ്പോള്‍ മികച്ച ലാപ്‌ടോപ്‌ ആണെങ്കില്‍ പോലും 0.2 ഗ്രാം കാര്‍ബണ്‍ ഡയോക്‌സൈഡിനു കാരണമാകും. ഡെസ്‌ക്‌ടോപ്പില്‍ ഇത്‌ 4.5 ഗ്രാമായി ഉയരും. കമ്പ്യൂട്ടറുകളുടെ കണക്ക്‌ മാത്രമല്ല പുറത്തുവിട്ടിട്ടുള്ളത്‌. അതുപോലെ തന്നെ രണ്ട്‌ മണിക്കൂര്‍ പ്ലാസ്‌മാ സ്‌ക്രീന്‍ ഉള്ള ടിവി കണ്ടാല്‍ 440 ഗ്രാം കാര്‍ബണ്‍ ഡയോക്‌സൈഡാകും അന്തരീക്ഷത്തിലെത്തുക.