പണം തട്ടിയെടുക്കാന്‍ വേണ്ടി അനാശാസ്യം നടത്തിയെന്നാരോപിച്ചു കെഎസ്ആര്‍ടിസി ജീവനക്കാരെ കെട്ടിയിട്ടു മര്‍ദ്ദിച്ചു

single-img
29 November 2015

ksrtcകാസര്‍ഗോഡ്: സദാചാര പൊലീസ് ചമഞ്ഞു കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു നേര്‍ക്ക് ആക്രമണം. ജീവനക്കാരില്‍നിന്നു പണം തട്ടിയെടുക്കാന്‍ വേണ്ടിയായിരുന്നു അനാശാസ്യം നടത്തിയെന്നാരോപിച്ചു ജീവനക്കാരെ കെട്ടിയിട്ടു മര്‍ദിച്ചതെന്ന്‍ റിപ്പോര്‍ട്ട്.ബദിയടുക്കയിലാണു സംഭവം.  സല്‍ക്കാരത്തിന് വിളിച്ചാണു കെഎസ്ആര്‍ടിസി ജീവനക്കാരെ മര്‍ദിച്ചത്. ഇവര്‍ക്കു മദ്യം നല്‍കി മയക്കിയശേഷം പണം ആവശ്യപ്പെട്ടു.

പണം നല്‍കാന്‍ തയാറാകാതിരുന്ന ജീവനക്കാരെ അനാശാസ്യം ആരോപിച്ചു മര്‍ദിക്കുകയായിരുന്നു. സ്ത്രീകളടക്കമുള്ളവര്‍ സംഘത്തിലുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. നാട്ടുകാരും ഇതിനൊപ്പം കൂടി. ഇതിന്റെ ദൃശ്യങ്ങളും സംഘം മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഇവര്‍ പണം തട്ടിയെടുത്തിരുന്നു.