നിയമസഭയിലെ കൈയ്യാങ്കളി; ആറ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസ്

single-img
29 November 2015

Niyamasabhaതിരുവനന്തപുരം: ആറ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസ്.  കെഎം മാണി ധനമന്ത്രിയായിരിക്കെ നിയമസഭയില്‍ ബജറ്റ് തടഞ്ഞതുമായ ബന്ധപ്പെട്ട് സ്പീക്കറുടെ ഡയസ് തകര്‍ത്ത സംഭവത്തിലാണ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നിയമസഭാ സമ്മേളനം നാളെ തുടങ്ങാനിരിക്കെയാണ് കേസ്.

സ്പീക്കറുടെ ചേംബര്‍ തകര്‍ത്തതുള്‍പ്പെടെ രണ്ട് ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതില്‍ ഇപി ജയരാജന്‍, കെടി ജലീല്‍ ,സികെ ശിവദാസന്‍, വി ശിവന്‍കുട്ടി. കെകെ ലതിക എന്നിവര്‍ക്കെതിരെയാണ് കേസ്

നിയമസഭാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തിരുന്നത്. ബാര്‍കോഴ ആരോപണം നേരിടുന്ന മുന്‍ ധനമമന്ത്രി കെഎം മാണിയെ ബജറ്റ് അവതരരിപ്പിക്കാന്‍ പ്രതിപക്ഷം നിമസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.