ഇനി മുതൽ കൊറിയൻ പുരുഷന്മാർ തന്റെ ഹെയർ സ്റ്റൈലും സ്ത്രീകൾ തന്റെ ഭാര്യയുടെ ഹെയർ സ്റ്റൈലും പിന്തുടരണം: കിം ജോംഗ് ഉൻ

single-img
28 November 2015

North Korean leader Kim Jong Un സിയോൾ: രാജ്യത്തെ പുരുഷന്മാർ തന്റെ ഹെയർ സ്‌റ്റൈൽ പിന്തുടരണമെന്ന്‌ വടക്കൻ കൊറിയൻ നേതാവ് കിം ജോംഗ്‌ ഉന്നിന്റെ ദിക്‌താത്‌. ഡയിലി മെയിൽ റിപ്പോർട്ടുകൾ അനുസരിച്ച്‌ കിം ജോംഗ്‌ ഉന്നിന്റെ ഉത്തരവ്‌ അനുസരിച്ച്‌ വേണം വടക്കൻ കൊറിയൻ പുരുഷന്മാർ ഇനിമുതൽ മുടി മുറിക്കാൻ.

മുടിയുടെ നീളം രണ്ട്‌ സെന്റിമീറ്റർ ആകാം, എന്നാൽ ഇതിൽ കുടുതലാകാൻ പാടില്ല. കുടാതെ വശങ്ങൾ ഷേവ്‌ ചെയ്‌യുകയും വേണമെന്ന് ദിക്‌താതിൽ പറയുന്നു.

എന്നാൽ സ്‌ത്രീകൾക്ക്‌ കിം ജോംഗിന്റെ ഹെയർ സ്‌റ്റെൽ പിന്തുടരാൻ സാധിക്കാത്തത് കാരണം ഉന്നിന്റെ ഭാര്യ റി സൊൾ-ജുവിന്റെ ബൊബ്‌ ഹെയർ സ്റ്റൈൽ പിന്തുടരാനാണ് ദിക്‌താതിലെ നിർദ്ദേശം. ചലച്ചിത്ര താരങ്ങൾ ദിക്‌താതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.