പൊതുസ്ഥലങ്ങളിലെ പുകവലിക്കെതിരെ പോലീസ് നടപടി ശക്തമാക്കി; മൂന്നുമാസത്തിനുള്ളില്‍ 47,282 പേരില്‍ നിന്നും പിഴ ചുമത്തി

single-img
28 November 2015

Cigarette-Smoking-Wallpaper-650x365തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലെ പുകവലിക്കെതിരെ പോലീസ് നടപടി ശക്തമാക്കി. ജൂലായ് മുതല്‍ മൂന്നുമാസത്തിനുള്ളില്‍ പൊതുസ്ഥലത്ത് പുകവലിച്ചതിന് 47,282 പേരില്‍ നിന്നും പുകയില നിയന്ത്രണ നിയമം   പ്രകാരം പിഴ ചുമത്തി.  മുന്‍വര്‍ഷം സമാന കാലയളവിനേക്കാള്‍ 85 ശതമാനം വര്‍ദ്ധനയാണ് ഇപ്പോഴത്തേത്. പൊതുസ്ഥലങ്ങളിലെ പുകവലിക്കാരെ പിടികൂടാന്‍ 56,000 ത്തിലധികം പോലീസുകാരെ നിര്‍ദ്ദേശം നല്‍കി നിയോഗിച്ചിട്ടുണ്ട്. 2012 ഒക്ടോബര്‍ മുതല്‍ കോട്പാ നിയമലംഘനം ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യാനുള്ള നടപടി സ്വീകരിച്ചതിനുശേഷം ആദ്യമായാണ് നിയമം ലംഘിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായത്.