അശ്ലീലചിത്രം അബദ്ധത്തില്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലേക്കിട്ടതിന് സസ്‌പെന്‍ഷനിലായ പോലീസുകാരന്‍ ആത്മഹത്യചെയ്തു

single-img
28 November 2015

shajiകാഴിക്കോട്: അശ്ലീലചിത്രം അബദ്ധത്തില്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലേക്കിട്ടതിന് സസ്‌പെന്‍ഷനിലായ പോലീസുകാരന്‍ ആത്മഹത്യചെയ്തു. നടക്കാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍  എ.ടി. ഷാജി(39)യെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാത്രിയോടെയാണ് മൃതദേഹം കണ്ടത്. ഇതേത്തുടര്‍ന്ന് ക്ഷുഭിതരായ നാട്ടുകാര്‍ സ്ഥലത്തെത്തിയ പോലീസുദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും തടഞ്ഞു.   ജില്ലാ പോലീസ് മേധാവിയോ ജില്ലാ കളക്ടറോ സ്ഥലത്തെത്താതെ മൃതദേഹം താഴെയിറക്കാനനുവദിക്കില്ലെന്ന നിലപാടില്‍ രാത്രി വൈകുംവരെ നാട്ടുകാര്‍ ഉറച്ചുനിന്നു.

പെണ്‍കുട്ടിക്ക് ലഭിച്ച അശ്ലീലചിത്രം അന്വേഷണത്തിന്റെ ഭാഗമായി മറ്റൊരു പോലീസുദ്യോഗസ്ഥന് കൈമാറുന്നതിനിടെയാണ് ഷാജി അബദ്ധത്തില്‍   ഗ്രൂപ്പിലേക്ക് പോസ്റ്റുചെയ്തത്. ഇതേത്തുടര്‍ന്ന് ഉടന്‍തന്നെ അതില്‍ തെറ്റുപറ്റിയെന്നുപറഞ്ഞ് അദ്ദേഹം ഇതേഗ്രൂപ്പില്‍ പോസ്റ്റിട്ടിരുന്നു. വ്യാഴാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ കമ്മിഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. സ്റ്റുഡന്റ് പോലീസ് കാഡറ്റുകളുടെ ഏകോപനത്തില്‍ പ്രശംസ പിടിച്ചുപറ്റിയ ഉദ്യോഗസ്ഥനായിരുന്നു ഷാജി.