പത്താം ശമ്പള കമ്മീഷന്‍ അധ്യക്ഷന്‍ സര്‍വീസില്‍ ഇരിക്കുന്ന കാലയളവില്‍ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റുകയും, അവധികളൊക്കെ ആവോളം ആസ്വദിക്കുകയും ചെയ്തയാള്‍- വി.എസ്. അച്യുതാനന്ദന്‍

single-img
27 November 2015

V-S-Achuthanandan_0തിരുവനന്തപുരം: പത്താം ശമ്പള കമ്മീഷന്‍ അധ്യക്ഷനെതിരെ വി.എസ്. അച്യുതാനന്ദന്‍. വീടുകളില്‍ ഇരുന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ സംഘടനാ പ്രവര്‍ത്തനം നടത്തണമെന്ന് അദ്ദേഹം പറയാതിരുന്നത് ഭാഗ്യമെന്നും, സര്‍വീസില്‍ ഇരിക്കുന്ന കാലയളവില്‍ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റുകയും, അവധികളൊക്കെ ആവോളം ആസ്വദിക്കുകയും ചെയ്തയാളാണ്  ജസ്റ്റിസ്.സി.എന്‍. രാമചന്ദ്രന്‍ നായരെനെന്നുമാണ് വി.എസ്. പറഞ്ഞത്.

നേരത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നും, അവധി ദിവസങ്ങളില്‍ മാത്രമായി ഇവരുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ചുരുക്കണമെന്നും പത്താംശമ്പള കമ്മീഷന്റെ അധ്യക്ഷനായ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് എതിരെയാണ് വിഎസ് രംഗത്ത് എത്തിയത്. എസ്എംഎസിലൂടെയും, ഈ മെയിലിലൂടെയും സംഘടനാ പ്രവര്‍ത്തനം നടത്തണമെന്ന് ഈ വിദ്വാന്‍ പറയാതിരുന്നത് ഭാഗ്യമായെന്നും വിഎസ് പറഞ്ഞു.