പാലോട് രവി ഡെപ്യൂട്ടി സ്‌പീക്കറായേക്കും

single-img
27 November 2015

palode raviനെടുമങ്ങാട് എംഎല്‍എ പാലോട് രവി  ഡെപ്യൂട്ടി സ്‌പീക്കറായേക്കുമെന്നു റിപ്പോര്‍ട്ട്. ഡെപ്യൂട്ടി സ്പീക്കര്‍ പദവി  തനിക്ക് താല്‍പ്പര്യമില്ലെന്നു  കെ മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.  നേരത്തെ കെ മുരളീധരനെ ആക്കണമെന്‍ ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ആണ് മുരളീധരൻ ഇക്കാര്യം അറിയിച്ചത്.

പാലോട് രവിയെ സ്‌പീക്കറാക്കാൻ കോൺഗ്രസിനകത്ത് ധാരണയായി എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. നേരത്തെ ആര്‍എസ്പി ഡെപ്യൂട്ടി സ്പീക്കര്‍ പദവിക്ക് അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് വഴങ്ങിയില്ല. തങ്ങള്‍ വഹിച്ച സ്ഥാനമാണെന്നും അതു വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നുമാണ് കെപിസിസി നിലപാടെടുത്തത്.

ജി കാര്‍ത്തികേയന്റെ മരണത്തോടെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന എന്‍.ശക്തന്‍ സ്പീക്കര്‍ പദവി ഏറ്റെടുത്തതോടെയാണ് ഒഴിവ് വന്നത്. തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കുന്നതിനാല്‍ പാലോട് രവിക്ക് ഡെപ്യൂട്ടി സ്പീക്കര്‍ പദവി അധികകാലം വഹിക്കാന്‍ കഴിയില്ല.