ആര്‍എസ്എസ് ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര സംഘടന; ആര് അധികാരത്തിലെത്തിയാലും തകര്‍ക്കാന്‍ പറ്റാത്ത ബ്രാമണിക് വ്യവസ്ഥയാണ് ഐബിയടക്കമുള്ള സ്ഥാപനങ്ങളില്‍ ആര്‍എസ്എസിനുള്ളത്

single-img
27 November 2015

RSS_0_0_0 ആര്‍എസ്എസിനെതിരെ മുന്‍ മുംബൈ പൊലീസ് ഐജി .ആര്‍എസ്എസ് ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര സംഘടനയാണെന്ന് മുന്‍  ഐജി എസ്എം മുശിരിഫ്. ആര്‍ഡിഎക്സ് ഉപയോഗിച്ചുള്ള 13 സ്ഫോടനക്കേസുകളിലെങ്കിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളാണ്. ബിജെപി ഭരണത്തിലുണ്ടായാലും ഇല്ലെങ്കിലും ഐബിയിലടക്കമുള്ള ആര്‍എസ്എസ് സ്വാധീനത്തിന് ഒരു കുറവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയില്‍ ഹേമന്ദ് കാര്‍ക്കരെ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എസ്എം മുശിരിഫ്.

ഭീകരവാദക്കേസുകളിലെ ഹിന്ദുത്വ സംഘടനകളുടെ പങ്കിനെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത് കൊണ്ട് വന്ന മുംബൈ ഭീകരവിരുദ്ധ സ്ക്വാഡ് മുന്‍ തലവന്‍ ഹേമന്ദ് കാര്‍ക്കരെയുടെ സഹപ്രവര്‍ത്തകനായിരുന്നു  മുശിരിഫ്. 2011 നവംബര്‍ 26ലെ മുംബൈ ഭീകരാക്രണത്തിനിടെ ഹേമന്ദ് കാര്‍ക്കരെ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട ദുരൂഹതകളെ സംബന്ധിച്ച് സംസാരിക്കവേയാണ് അദ്ദേഹം ആര്‍എസ്എസിന്റെ ഭീകരാക്രമണക്കേസുകളിലെ പങ്കിനെക്കുറിച്ച് പറഞ്ഞത്. ഇതില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കേസുകള്‍ കൂടി കൂട്ടിച്ചേര്‍ത്താല്‍ കേസുകളുടെ പതിനേഴാകും.

അതിനാല്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകര സംഘടന ആര്‍എസ്എസ് ആണെന്ന് നിസ്സംശയം പറയാനാകും.  ആര് അധികാരത്തിലെത്തിയാലും തകര്‍ക്കാന്‍ പറ്റാത്ത ബ്രാമണിക് വ്യവസ്ഥയാണ് ഐബിയടക്കമുള്ള സ്ഥാപനങ്ങളില്‍ ഉള്ളത്. കാര്‍ക്കരെയുടെ കൊലപാതകത്തിന് പിന്നില്‍ ഐബിയുടെ ഇടപെടലിന് നിരവധി തെളിവുകളുണ്ടെന്നും എന്നാല്‍ അതൊക്കെ പുറത്ത് കൊണ്ട് വരാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുത്തപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സമകാലീന ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ദ്ധിച്ചുവെന്ന വാദങ്ങളെ അദ്ദേഹ തള്ളി. അസഹിഷ്ണുത ഇതിന് മുന്പും ഇതിനേക്കാള്‍ ഭീകരമായി രാജ്യത്ത് നിലനിന്നിരുന്നുവെന്നും, ഇപ്പോള്‍ മാത്രം അത് ശ്രദ്ധിക്കപ്പെടുന്നത് എന്ത് കൊണ്ടാണെന്ന് മനസ്സിലാകുന്നില്ല എന്നും  മുശിരിഫ് കൂട്ടിച്ചേര്‍ത്തു.