ഓട വൃത്തിയാക്കുന്നതിനിടെ മൂന്നു പേര്‍ മരിച്ച സംഭവം; മൂന്നു ഉദ്യോഗസ്ഥര്‍ പിടിയില്‍

single-img
27 November 2015

manholeകോഴിക്കോട്:  ഓട വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു പേര്‍ മരിച്ച സംഭവത്തില്‍ മൂന്നു ഉദ്യോഗസ്ഥര്‍ പിടിയില്‍. കരാര്‍ ജോലിയെടുത്ത കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തത്.

ചെന്നൈ കേന്ദ്രമായ ശ്രീരാം ഇ.പി.സിയിലെ പ്രോജക്ട് മാനേജര്‍ ശെല്‍വ കുമാര്‍, സൈറ്റ് എന്‍ജിനീയര്‍ രഘു റെഡ്ഡി, സേഫ്റ്റി ഓഫീസര്‍ അലോക് ആന്റണി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

12 അടി താഴ്ചയുള്ള മാന്‍ഹോളില്‍ ഒരു മീറ്ററിലധികം അഴുക്കുവെള്ളവും നിറഞ്ഞു കിടക്കുന്നുണ്ടായിരുന്നു. യാതൊരു വിധ സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് തൊഴിലാളികള്‍ അഴുക്കുചാലില്‍ ഇറങ്ങിയത്. വിഷവാതകം ഉണ്ടോ എന്ന് പരിശോധിക്കാനുള്ള ലളിതമായ മുന്‍കരുതല്‍ പോലും ഇവര്‍ എടുത്തിരുന്നില്ല.

തളി ജയ ഓഡിറ്റോറിയത്തിന് സമീപമുള്ള ഭൂഗര്‍ഭ അഴുക്കുചാലിലെ മാന്‍ ഹോളില്‍ ഇറങ്ങിയ നരസിംഹം, ഭാസ്‌ക്കര്‍ എന്നീ ആന്ധ്ര സ്വദേശികളും ഇവരെ രക്ഷിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവര്‍ നൗഷാദുമാണ് മരിച്ചത്.