അസഹിഷ്ണുതാ പരാമര്‍ശത്തില്‍ ആമിര്‍ ഖാന് പിന്തുണയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

single-img
26 November 2015

MAMATA

അസഹിഷ്ണുതാ പരാമര്‍ശത്തില്‍ ആമിര്‍ ഖാന് പിന്തുണയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആമിര്‍ പറഞ്ഞത് ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അനുഭവപ്പെട്ട കാര്യങ്ങളാണ്. അതുകൊണ്ട് അദ്ദേഹത്തോട് രാജ്യം വിട്ടുപോകാന്‍ പറയാന്‍ നിങ്ങളാരാണെന്ന് മമത ചോദിച്ചു.

കൊല്‍ക്കത്തയില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കവേയാണ് മമതയുടെ പ്രസ്താവന. ഈ രാജ്യം നമ്മുടേതാണ്, എല്ലാവരുടേതുമാണ്. നമ്മുടെ ജന്മഭൂമിയും കര്‍മ്മഭൂമിയുമാണ് ഇന്ത്യ- മമത പറഞ്ഞു. എന്ത് കഴിക്കണമെന്നും എന്ത് ധരിക്കണമെന്നും ഞങ്ങളോട് പറയാന്‍ നിങ്ങളാരാണ്? ഞങ്ങളോട് പാകിസ്താനില്‍ പോവാന്‍ പറയാന്‍ നിങ്ങളാരാണ്? ഞങ്ങള്‍ ഹിന്ദുക്കളെയും മുസ്ലിംകളെയും സിഖുകാരെയും ക്രിസ്ത്യാനികളെയുമെല്ലാം ഒരു പോലെ സംരക്ഷിക്കുമെന്നും മമത പറഞ്ഞു.

ഇനി സിബിഐയെ ഉപയോഗിച്ച് പേടിപ്പിച്ചാലും ആമിറിന് നല്‍കിയ പിന്തുണയില്‍ നിന്ന് പിന്നോട്ടില്ലെന്നും മരണത്തെ പോലും ഭയമില്ലെന്നും മമത പറഞ്ഞു. തല ഉയര്‍ത്തിപ്പിടിച്ച് ഭയക്കാതെ രാഷ്ട്രീയ പ്രവര്‍ത്തനം തുടരുമെന്നും മമത സൂചിപ്പിച്ചു.