അടി തെറ്റിയാൽ ബി.എം.ഡബ്ല്യൂവും വീഴും

single-img
26 November 2015

ഡ്രൈവിങ് കണ്ട്രോളിന്റെ കാര്യത്തിൽ പേരുകേട്ട വാഹനമാണ് ജർമൻ വാഹനനിർമ്മാതാക്കളായ ബിഎംഡബ്ല്യു. ഡ്രൈവേർസ് കാർ എന്നാണ് ബിഎംഡബ്ല്യുവിന്റെ വിളിപ്പേരും. പക്ഷെ അതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അടി തെറ്റിയാൽ ആനയും വീഴുമെന്ന് പറയുന്നത് പോലെ അടി തെറ്റിയാൽ ബിഎംഡബ്ല്യുവും വീഴും. അതാണ് ഇവിടേയും സംഭവിച്ചത്.

ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് കുന്നിൽ ചെന്നിടിക്കുന്ന ബിഎംഡബ്ല്യുവിന്റെ ചിത്രം ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. വാഹനം സ്റ്റണ്ട് ചെയ്ത് പരിശീലിക്കുന്നതിനിടെയാണ് സംഭവം. ഹെയർപിൻ വളവ് മനോഹരമായി ഡ്രൈവർ ഡ്രിഫ്റ്റ് ചെയ്തെങ്കിലും പിന്നീട് വാഹനത്തിന്റെ നിയന്ത്രണം വിട്ട് നേരെ തൊട്ടടുത്തുള്ള കുന്നിൽ ചെന്നിടിച്ച് മറിയുകയായിരുന്നു.

പക്ഷെ ബിഎംഡബ്ല്യു ആയതുകൊണ്ട് ഡ്രൈവർക്ക് കൂടുതൽ പരിക്കുകളൊന്നും പറ്റിയില്ലെന്ന് സമാധാനിക്കാം. വാഹനത്തിന്റെ മുൻഭാഗവും ഇടതുവശവും തകർന്നെങ്കിലും ഡ്രൈവർ യാതൊരു പരിക്കും കൂടാതെ രക്ഷപ്പെട്ടു. എയർ ബാഗ് പൊട്ടി ഇറങ്ങാൻ കഴിയാതായ ഡ്രൈവർ സൺ റൂഫ് വഴിയാണ് രക്ഷപ്പെട്ടത്. അപകടത്തിൽ വാഹനത്തിന്റെ ഇന്ധനം ചോർന്നെങ്കിലും എഞ്ചിൻ ഓഫ് ആയതുകൊണ്ട് കൂടുതൽ അപകടങ്ങളൊന്നും സംഭവിച്ചില്ല. കാർ ‍ഡ്രിഫ്റ്റ് ചെയ്യിക്കുന്നത് മൊബൈൽ വിഡിയോയിൽ പകർത്താൻ നിന്നയാളാണ് അപടകത്തിന്റെ വിഡിയോ എടുത്തത്.[mom_video type=”youtube” id=”BtCYLNcdmuU”]