ആയിരത്തിലൊരുവള്‍ ഗില്‍ഡ

single-img
26 November 2015

gilda

സ്വകാര്യ ബസില്‍ അബോധാവസ്ഥയില്‍ കിടന്ന സ്ത്രീയെ മറ്റു യാത്രക്കാര്‍ കണ്ടിട്ടും കാണാതെ ഇരുന്നെങ്കിലും ഗില്‍ഡ എന്ന ബിരുദ വിദ്യാര്‍ത്ഥിനിക്ക് അതിനു കഴിഞ്ഞില്ല. കുഴഞ്ഞു വീണതാണെന്നും കുറച്ചു നേരം കിടന്നാല്‍ ക്ഷീണം മാറമെന്നും മറ്റ് യാത്രക്കാര്‍ അഭിപ്രായപ്പെട്ടപ്പോള്‍ അത് കേട്ടിരിക്കാന്‍ ആ പെണ്‍കുട്ടിക്കായില്ല. മറ്റുള്ളവരുടെ വാക്കിന് ചെവികൊടുക്കാതെ ബസ് നിര്‍ത്തിച്ച് ആ സ്ത്രീയേയും കൊണ്ട് ഗില്‍ഡ തനിച്ച് തൃശ്യൂര്‍ മെഡിക്കല്‍ കോളേജില്‍ പോകുകയായിരുന്നു.

ആശുപത്രിയിലെത്തിച്ച സ്‌രതീയെ പരിശോധിച്ച ഡോക്ടര്‍മാരാണ് അവര്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നുവെന്ന് വെളിപ്പെടുത്തിയത്. കൃത്യ സമയത്ത് കൊണ്ടുവന്നതുകൊണ്ട് മാത്രം അവര്‍ മരണത്തെ അതിജീവിച്ചുവെന്നും അവര്‍ പറഞ്ഞു. കേരളവര്‍മകോളേജിലെ ആ ബിരുദവിദ്യാര്‍ഥിനിയും മറ്റുള്ളവരെപ്പോലെ ഈ കാഴ്ച കാണാതെയാണ് പോയിരുന്നെങ്കില്‍ കഥ മറ്റൊന്നാകുമായിരുന്നു.

സ്ത്രീയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു എന്ന് ഉറപ്പുവരുത്തിയശേഷമാണ് ഗില്‍ഡ വീട്ടിലേക്ക് മടങ്ങിയത്. ഗില്‍ഡ രക്ഷിച്ച സ്ത്രീയും ബന്ധുക്കളും പറഞ്ഞാണ് ഇക്കാര്യം മറ്റുള്ളവര്‍ അറിയുന്നതുതന്നെ.